ഇടുക്കിയിലെ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടി തളയ്ക്കാനുള്ള കൂട് ഒരുങ്ങി. കോടനാട് ആനപരിപാലന കേന്ദ്രത്തിലാണ് കൂട് നിര്‍മ്മാണം പൂര്‍ത്തിയായത്. ദേവികുളത്ത് നിന്നെത്തിച്ച 130 ഓളം യൂക്കാലി തടികള്‍ ഉപയോഗിച്ചായിരുന്നു കൂട് നിര്‍മാണം. വയനാട് നിന്നെത്തിയ റാപിഡ് റെസ്പോണ്‍സ് ടീമാണ് കൂട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. മുന്‍പ് ഉണ്ടായിരുന്ന പീലാണ്ടി ചന്ദ്രുവിന്‍റെ കൂട് പൊളിച്ചാണ് പുതിയ കൂട് നിര്‍മിച്ചത്.
ബലമുള്ള കൂട്ടില്‍ നിന്ന് ആനയ്ക്ക് പുറത്ത് കടക്കാനാവില്ല. പുറത്ത് കടക്കാന്‍ ശ്രമിക്കുമ്പോള്‍ പരുക്കേല്‍ക്കാതിരിക്കാനാണ് ഉരുണ്ട യൂക്കാലി മരം ഉപയോഗിക്കുന്നത്. പണിപൂര്‍ത്തിയായതോടെ കൂടിന്‍റെ ബലപരിശോധന നടത്തും. തുടര്‍ന്ന് റാപിഡ് റെസ്പോണ്‍സ് ടീം വയനാട് നിന്ന് കുങ്കി ആനകളെ ഇടുക്കിയിലെത്തിക്കും. 26 അംഗ ദൗത്യസംഘമാണ് അരിക്കൊമ്പനെ പിടികൂടാന്‍ തയ്യാറെടുക്കുന്നത്.
English Summary: Arikomban will be tamed: cage getting ready in Kodanad