കോവിഡിന്റെ ഉറവിടം വുഹാനിലെ റക്കൂണുകളുമാകാം; ജനിതക ഘടകങ്ങളിൽ കോവിഡ് വൈറസുകളുടെ സാന്നിധ്യം

fter bats, new study links Covid origin to raccoon dogs
Image Credit: Miroslav Hlavko/ Shutterstock
SHARE

കോവിഡ് 19 ന്റെ ഉറവിടം വുഹാൻ മാർക്കറ്റിലെ റാക്കൂൺ നായ്കളുമാകാം എന്ന് റിപ്പോർട്ട്. ഒരു രാജ്യാന്തര സംഘം നടത്തിയ പരിശോധനകളിലാണ് വുഹാനിലെ ഒരു മാംസ മാർക്കറ്റിൽ നിന്ന് ശേഖരിച്ച റക്കൂണുകളുടെ ജനിതക ഘടകങ്ങളിൽ കോവിഡ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

2020 ജനുവരി 1 ന് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയതിന് ശേഷം രണ്ട് മാസത്തിനുള്ളിൽ ഹുവാനാൻ സീഫുഡ് മാർക്കറ്റിലെ സ്റ്റാളുകളിൽ നിന്ന് ശേഖരിച്ച സ്വാബുകളിൽ കൊവിഡിന്റേയും മനുഷ്യന്റേയും ഡിഎൻഎ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഈ ഫലങ്ങളെ നിരാകരിച്ചുകൊണ്ട് സാമ്പിളുകളിൽ കോവിഡ് ഡിഎൻഎ അടങ്ങിയിട്ടില്ലെന്നാണ് ചൈനീസ് ഗവേഷകർ രം​ഗത്തെത്തിയിരുന്നു. എന്നാൽ ചൈനീസ് ഗവേഷകരുടെ ഈ അവകാശവാദങ്ങളെ അസാധുവാക്കുന്നതാണ് പുതിയ കണ്ടെത്തൽ.

ജിസൈഡ് എന്ന ഡാറ്റാബേസിൽ ചൈനീസ് സംഘം പങ്കുവച്ച സീക്വൻസുകളെക്കുറിച്ചുള്ള വിശകലനത്തിൽ ചില കോവിഡ് പോസിറ്റീവ് സാമ്പിളുകളിൽ റക്കൂണുകളിൽ നിന്നുള്ള ഡിഎൻഎയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. റക്കൂണുകളുടേത് മാത്രമല്ല സിവെറ്റുകൾ ഉൾപ്പെടെയുള്ള മറ്റ് സസ്തനികളുടെ ഡിഎൻഎയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊവിഡ് ബാധിച്ച റക്കൂണുകളിൽ നിന്നോ മറ്റ് മൃഗങ്ങളിൽ നിന്നോ ആണ് കൊവിഡ് മഹാമാരിയുടെ ആരംഭം എന്ന് സ്ഥിരീരിച്ചിട്ടില്ല, എങ്കിൽ പോലും ഇതിനും സാധ്യതയുണ്ടെന്നാണ് വിശ്വാസം.‌‍‌‍ ഒരുപക്ഷേ രോഗ ബാധിതരായ മനുഷ്യരിൽ നിന്ന് റക്കൂണുകളിലേക്ക് വൈറസ് പകർന്നതുമാകാം.

കൊവിഡ് മഹാമാരിയുടെ ആരംഭത്തെകുറിച്ചുള്ള സംവാദങ്ങളാകട്ടെ തുടരുകയാണ്. അതേസമയം ചൈന എന്തുകൊണ്ട് ജനിതക വിവരങ്ങൾ നേരത്തെ പുറത്തുവിട്ടില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. ക്രിസ്റ്റൻ ആൻഡേഴ്‌സൺ,മൈക്കൽ വെറോബോയ്,എഡ്വേഡ് ഹോംസ് എന്നീ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് നേതൃത്വം നൽകിയത്.

English Summary: After bats, new study links Covid origin to raccoon dogs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS