മുതലക്കുഞ്ഞിനെ ഒന്നോടെ വിഴുങ്ങി കൂറ്റൻ മുതല; ഭയന്ന് കാഴ്ചക്കാർ-വിഡിയോ

Crocodile Fights and Eats Crocodile
Image Credit: Latest Sightings
SHARE

ലോകത്തിലെ ഏറ്റവും വലിയ മുതലകളാണ് നൈൽ മുതലകൾ. 20 അടിയോളം നീളവും 700 കിലോയോളം ഭാരവും ഈ വർഗത്തിൽപ്പെട്ട പൂർണ വളർച്ചയെത്തി ആൺ മുതലകൾക്കുണ്ടാകും. മത്സ്യങ്ങളും പക്ഷികളും വലിയ മൃഗങ്ങളും ഉൾപ്പെടെ മുന്നിലെത്തുന്ന എന്തും ഭക്ഷണമാക്കുന്ന ജീവികളാണിവ. സ്വന്തം വർഗത്തിൽപ്പെട്ട ചെറിയ മുതലകളെയും ഒത്തുകിട്ടിയാൽ ഇവ ആഹാരമാക്കും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്ന് പുറത്തുവരുന്നത്.

പാർക്ക് സന്ദർശിക്കാനെത്തിയ മാർക്ക് ജേക്കബ്സ്, സ്റ്റീഫന്‍ കാംഗിസെർ എന്നിവരാണ് ഈ ദ്യശ്യം നേരിൽ കണ്ടതും ക്യാമറയിൽ പകർത്തിയതും. സൺസെറ്റ് ഡാമിനു സമീപം വെള്ളം കുടിക്കുന്ന ഇമ്പാലകളെയും വലിയയിനം കൊക്കുകളെയും കണ്ടാണ് സഞ്ചാരികളുടെ സഫാരി വാഹനം അവിടെ നിർത്തിയത്. അപ്പോഴാണ് ജലായശത്തിൽ നിന്ന് വലിയൊരു നൈൽ മുതല കരയിലേക്ക് കയറിവന്നത്. കരയിൽ വിശ്രമിക്കുകയായിരുന്ന മുതലക്കുഞ്ഞിനെ ലക്ഷ്യമാക്കിയായിരുന്നു വലിയ മുതലയുടെ വരവ്. മുതലക്കുഞ്ഞിനരികിലേക്കെത്തിയതും അതിന്റെ വാലിൽ പിടുത്തമിട്ടു. 

വാലിൽ കടിച്ചു വലിച്ചതോടെ മുതലക്കുഞ്ഞ് കുതറി വെള്ളത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വാലിലെ പിടുത്തം വിട്ട് മുതല കുഞ്ഞുമുതലയുടെ ശരീരത്തിൽ പിടിമുറുക്കി. ഇതോടെ മുതലക്കുഞ്ഞിന്റെ രക്ഷപ്പെടാനുള്ള അവസാന ശ്രമവും വിഫലമായി. സഞ്ചാരികൾ നോക്കി നിൽക്കെ കൂർത്ത പല്ലുകൾ കൊണ്ട് ഞെരിച്ച് ഇരയെ ഭക്ഷിക്കാൻ തുടങ്ങി. മുതലക്കുഞ്ഞിനെ ഏതാണ്ട് പൂർണമായും അകത്താക്കിയ ശേഷമാണ് മുതല വെള്ളത്തിലേക്ക് മടങ്ങിയത്. പതിവായി ക്രൂഗർ ദേശീയ പാർക്ക് സന്ദർശിക്കാറുണ്ടെങ്കിലും ഇത്തരമൊരു ദൃശ്യം നേരിട്ടു കാണുന്നത് ആദ്യമായിട്ടാണെന്ന് ഇവർ വ്യക്തമാക്കി.

English Summary: Crocodile Fights and Eats Crocodile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA