ജീവനറ്റ കുട്ടിയാനയ്ക്കരികിൽ നിന്ന് മാറാതെ അമ്മയാന–നൊമ്പരക്കാഴ്ച

Heart-breaking moment Mother elephant refuses to leave its dead calf
ചിത്രം: ശ്രീനി മുപ്പത്തടം
SHARE

മനുഷ്യനായാലും മൃഗങ്ങളായാലും ജന്മം നൽകിയ കുഞ്ഞുങ്ങളോടുള്ള സ്നേഹവും കരുതലും ഒരേപോലെയായിരിക്കും. കുഞ്ഞിന്റെ വേർപാട് താങ്ങാൻ അമ്മമാർക്ക് പെട്ടെന്ന് സാധിച്ചെന്ന് വരില്ല. അരിക്കൊമ്പനും ചക്കക്കൊമ്പനും മീഡിയകളിൽ നിറഞ്ഞ് നിൽക്കുന്ന ഈ കാലഘട്ടത്തിൽ...ആനകളുടെ കുടുംബ ബന്ധത്തിന്റെ വ്യത്യസ്തമായ ഒരു വിഡിയോയാണ്നാഗർഹോളെ കടുവ സങ്കേതത്തിൽ നിന്ന് പുറത്തുവരുന്നത്. കൂട്ടത്തിലെ ഒരു കുട്ടിയാന ജീവനറ്റു കിടക്കുമ്പോഴും അത് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ മൃതദേഹത്തിന് കാവൽ നിൽക്കുന്ന അമ്മയാനയും കൂട്ടത്തിലെ മറ്റൊരുപിടിയാനയുമാണ് നൊമ്പരക്കാഴ്ചയാകുന്നത്. തീറ്റയെടുക്കാതെയാണ് തന്റെ കുഞ്ഞിനരികിൽ  അമ്മയാന കാവൽ നിൽക്കുന്നത്. മറ്റാനകളും സമീപത്ത് നിൽക്കുന്നത് വിഡിയോയിൽ കാണാം. നാഗർഹോളെ കടുവ സങ്കേതത്തിന്റെ ഭാഗമായ കബനി നദിക്കരയിൽ നിന്ന്  വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർ ശ്രീനി മുപ്പത്തടം പകർത്തിയ ദൃശ്യമാണിത്. 

ബുദ്ധിശക്തിയുള്ള ആനകൾക്ക് മനുഷ്യരെപ്പോലെ തന്നെ വൈകാരിക തലങ്ങളുണ്ടെന്ന് കോളറാഡോ കോളജിലെ ന്യൂറോഅനാട്ടമി പ്രൊഫസറായ ബോബ് ജേക്കബ്സ് മുൻപ് നടത്തിയ പഠനങ്ങളിൽ  വ്യക്തമാക്കിയിരുന്നു. ആനയുടെ തലച്ചോറിൽ എന്തൊക്കെ ചിന്തകളും വികാരങ്ങളുമാണ് നടക്കുന്നതെന്ന് കൃത്യമായി നിർവചിക്കാനാവില്ലെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യന്റെ മനോവിചാരങ്ങൾക്ക് സമമായിരിക്കും ഇവയുടെ തോന്നലുകളുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മനുഷ്യനെപോലെ തന്നെ വേണ്ടപ്പെട്ടവരുടെ വേർപാട് ആനകൾക്കും മനസ്സിലാക്കാൻ സാധിക്കും എന്നാണ് ഇത്തരം പെരുമാറ്റ രീതികൾ വിരൽ ചൂണ്ടുന്നതെന്ന് എക്കോളജിസ്റ്റായ ജോൺ പോൾസൺ പറയുന്നു. രണ്ടുവർഷമാണ് ആനകളുടെ ഗർഭകാലം. ഇത്രയും കാലംകൊണ്ട് ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുമായി അമ്മയാനയ്ക്ക് ഒരു പ്രത്യേക ആത്മബന്ധം ഉടലെടുക്കും. ഇതാവാം കുഞ്ഞിനെ ഉപേക്ഷിച്ചു പോകുന്നതിൽ നിന്നും അമ്മയാനയെ പിന്തിരിപ്പിക്കുന്നതെന്നാണ് നിഗമനം.

English Summary: Heart-breaking moment Mother elephant refuses to leave its dead calf 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS