12 അടി നീളം; രാജവെമ്പാലയുടെ തലയിൽ ഉമ്മവച്ച് യുവാവ്; ഭയന്ന് കാഴ്ചക്കാർ- വിഡിയോ

Reptile Enthusiast Kisses King Cobra, Video Goes Viral
Grab Image from video shared on Instagram by nickthewrangler
SHARE

‘പന്ത്രണ്ട് അടി നീളമുള്ള രാജവെമ്പാലയെ കയ്യിലെടുത്ത് ഉമ്മവയ്ക്കാൻ നിങ്ങൾക്ക് കഴിയുമോ?’ നിക്ക് ദ റാങ്ഗ്ലർ എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയായ നിക്കിന്റേതാണ് ഈ ചോദ്യം? പാമ്പെന്ന് കേൾക്കുമ്പോള്‍ തന്നെ പേടിച്ചോടുന്നവരാണ് നമ്മൾ മിക്കവരും. അങ്ങനെയുള്ളവർക്കിടയിലേക്കാണ് നിക്കിന്റെ ഈ ചോദ്യം ഒരു വിഡിയോയിക്കൊപ്പം എത്തിയിരിക്കുന്നത്. ഒരു നദിക്കരയിലിരുന്ന് വളരെ കൂളായി പന്ത്രണ്ട് അടി നീളമുള്ള രാജവെമ്പാലയെ നിക്ക് കയ്യിലെടുക്കുന്നു, പിന്നാലെ പതിയെ അതിന്റെ തല ചുണ്ടോട് ചേർത്തുവച്ച് ഉമ്മവയ്ക്കുന്നതാണ് വിഡിയോയിലുള്ളത്. 

ആദ്യം ക്യാമറാമാനു നേരെ രാജവെമ്പാല ചീറ്റുന്നത് വിഡിയോയിൽ കാണാം. പിന്നാലെ അനങ്ങാതെ നിക്കിന്റെ കയ്യിലങ്ങനെ പത്തിനിവർത്തി നിൽക്കുകയാണ് പാമ്പ്. ഭയമില്ലാതെ രാജവെമ്പാലയ്ക്ക് ഉമ്മ കൊടുക്കുന്ന നിക്കിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഈ വിഡിയോ. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടിയ ആളാണ് നിക്ക്. പങ്കുവച്ച് ദിവസങ്ങള്‍ക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ കണ്ടത്. നിക്കിന്റെ ഇന്‍സ്റ്റഗ്രാം പേജ് നിറയെ പല തരത്തിലുള്ള പാമ്പുകളുടെ ചിത്രങ്ങളും വിഡിയോകളുമാണുള്ളത്.

English Summary: Reptile Enthusiast Kisses King Cobra, Video Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS