ആൺ കടുവയുടെ ഇരയെ തട്ടിയെടുക്കാൻ പെൺകടുവയുടെ ശ്രമം, നടന്നത് വാശിയേറിയ പോരാട്ടം: വിഡിയോ

Tigress Tries To Steal Tiger's Meal. This Happens Next
Grab Image from video shared on Youtube by Latestsighting
SHARE

ആൺ കടുവ വേട്ടയാടിയ ഇരയെ തട്ടിയെടുക്കാൻ പെൺകടുവയുടെ ശ്രമം. രാജസ്ഥാനിലെ രന്തംബോർ ദേശീയ പാർക്കിലാണ് കടുവകൾ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം നടന്നത്. ഇവിടെയെത്തിയ വിനോദ സഞ്ചാരിയായ വിജയ് കുമാവത് ആണ് അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയത്. വേട്ടയാടിയ മ്ലാവിനെ റോഡിനു നടുവിലിട്ട ആൺകടുവ അവിടെ നിന്ന് പിൻമാറി. ഇതോടെയാണ് വഴിയിൽ കിടന്ന മാനിനെ ലക്ഷ്യമാക്കി പെൺകടുവ എത്തിയത്. 

പെൺകടുവ മ്ലാവിനെ ഭക്ഷിക്കാൻ തുടങ്ങിയതും അതുവരെ സമീപത്തെവിടെയോ മറഞ്ഞിരുന്ന ആൺകടുവ ഇരയുടെ അരികിലേക്ക് പാഞ്ഞെത്തി പെൺകടുവയെ ആക്രമിച്ചു. ഇരയുടെ സമീപത്തു നിന്ന് പെൺകടുവയെ തുരത്തിയ ആൺകടുവ വേട്ടയാടിയ മ്ലാവിനെ സമീപത്തെ കാടിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോവുകയും ചെയ്തു. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. മാൻ വർഗത്തിൽ ഉൾപ്പെടുന്ന ഏറ്റവും വലിയ ജീവിയാണ് മ്ലാവ്. 

English Summary:  Tigress Tries To Steal Tiger's Meal. This Happens Next

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS