കര്‍ഷകനെ കൊന്നുതിന്ന് കടുവ; ഗ്രാമവാസികൾ കണ്ടെത്തിയത് പാതി ഭക്ഷിച്ച മൃതദേഹം

30 Tigers Dead In 2 Months. Why India Is Witnessing A Spike In Death Of Tigers
പ്രതീകാത്മക ചിത്രം. Image Credit: ANDREYGUDKOV/ Istock
SHARE

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ദുധ്‌വയിലാണ് അന്‍പത് വയസ്സുള്ള കര്‍ഷകനെ കടുവ കൊന്നുതിന്നത്. ബഫര്‍ സോണ്‍ ഏരിയയില്‍ ആയിരുന്നു ആക്രമണമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച കരിമ്പ് കൃഷി നോക്കാനായി പോയ കര്‍ഷകനെ പിന്നീട് കാണാതാകുകയായിരുന്നു. അന്വേഷിച്ചെത്തിയ നാട്ടുകാരാണ് കര്‍ഷകന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സമീപത്ത് തന്നെ കടുവയുടെ കാല്‍പ്പാടുകളും കണ്ടതോടെ അധികൃതരെ ഇവര്‍ വിവരം അറിയിച്ചു.

ലഖിംപൂര്‍ ഖേരിയിലെ കഠ്‌വ സ്വദേശിയാണ് മരിച്ച കര്‍ഷകന്‍. ഇയാളെ ആക്രമിച്ച ശേഷം ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ചതായി ദുധ്‌വ കടുവ സംരക്ഷകേന്ദ്രത്തിന്റെ ഡയറക്ടര്‍ ബി. പ്രഭാകര്‍ പറഞ്ഞു. കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതേ പ്രദേശത്തിനു സമീപം ഏപ്രിലില്‍ നാല്‍പത്തി അഞ്ചു വയസ്സുള്ള മറ്റൊരു കര്‍ഷകനും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

English Summary: UP farmer killed in tiger attack at Dudhwa buffer zone, half-eaten body found

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS