നിർത്തിയിട്ട കാർ കണ്ടു; പതുക്കെ ഡോർ തുറന്നു, പേടിച്ച് പിന്നോട്ട്: കരടിയുടെ ദൃശ്യങ്ങള്‍

bear
(Photo: Instagram/ Pubity)
SHARE

കാടിനോട് ചേർന്ന റോഡുകളിൽ യാത്ര ചെയ്യുന്നവർക്ക് പലപ്പോഴും വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാറുണ്ട്. ചില മൃഗങ്ങൾ മനുഷ്യരെ കണ്ടാൽ പേടിച്ചരണ്ട് ഓടുകയും ചെയ്യും. അത്തരത്തിലൊരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. അമേരിക്കൻ ബ്ലാക്ക് ബിയർ വിഭാഗത്തിൽപ്പെട്ട കരടി ബെൻസ് കാറിന്റെ ഡോർ തുറക്കുന്ന ദൃശ്യങ്ങളാണ് നിമിഷനേരം കൊണ്ട് വൈറലായത്.

കാടിനു നടുവിൽ നിർത്തിയിട്ട കാർ കണ്ട കരടി, പതുക്കെ കാറിനടുത്തേക്ക് എത്തി. ഡ്രൈവർ സീറ്റിലേക്കുള്ള ഡോർ തുറന്നതോടെ ആളുകൾ കൂകിവിളിച്ചു. പേടിച്ചരണ്ട കരടി എന്തുചെയ്യണമെന്നറിയാതെ പിന്നിലേക്ക് മാറിനിൽക്കുകയും പിന്നീട് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ 8 ലക്ഷത്തോളം പേരാണ് കണ്ടത്.

English Summary: Curious black bear attempts to opens mercedes car door

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS