സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റുകൾ വ്യവസായി ആനന്ദ് മഹിന്ദ്ര ഷെയർ ചെയ്യുന്നത് പതിവാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ വിഡിയോ പങ്കുവച്ചിരുന്നു. മുതലയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്ന മാനിന്റെ വിഡിയോയാണ്. ‘പ്രതിഫലനത്തെ എപ്പോഴും മൂർച്ചകൂട്ടിക്കൊണ്ടിരിക്കണം’ എന്നാണ് അദ്ദേഹം വിഡിയോയ്ക്കൊപ്പം കുറിച്ചത്.
മാൻ വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മുതല വാ പിളർന്ന് ചാടി. ഉടൻതന്നെ മാൻ പിന്നോട്ട് ചാടി രക്ഷപ്പെടുകയായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ നടന്ന സംഭവം കാണികളെ ഞെട്ടിച്ചിട്ടുണ്ട്. ഭയമില്ലാത്ത കരുത്തുറ്റ രക്ഷപ്പെടൽ എന്നാണ് ചിലർ കുറിച്ചത്. നിർണായകഘട്ടത്തിൽ ഇത്രയും സ്പീഡിൽ പിന്നോട്ട് മാറുന്നത് അത്ര എളുപ്പമല്ലെന്നാണ് ചിലർ പറയുന്നു. ജീവിതത്തിൽ എപ്പോഴും ശ്രദ്ധവേണം, അതുമാത്രമാണ് ഭൂമിയിൽ ജീവിക്കാനുള്ള മാർഗം എന്ന് മറ്റൊരാൾ കുറിച്ചു.
English Summary: Anand Mahindra Shares Video Of Crocodile Attacking Deer, Leaves Internet Terrified