കാട്ടാനയും കാണ്ടാമൃഗവും നേർക്കുനേർ: യുദ്ധത്തിൽ ജയിച്ചതാര്?–വിഡിയോ

elephant-rhino
കാട്ടാനയും കാണ്ടാമൃഗവും നേർക്കുനേർ (Photo: Twitter/@susantananda3)
SHARE

കാട്ടാനയും കാണ്ടാമൃഗവും നേർക്കുനേർ ഏറ്റുമുട്ടുന്ന അപൂർവകാഴ്ച വൈറൽ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ‘ക്ലാഷ് ഓഫ് ടൈറ്റൻസ്’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ആക്രമിക്കാനായി ആന മുന്നോട്ട് അടുക്കുമ്പോൾ കാണ്ടാമൃഗം പിന്നോട്ട് പോവാൻ ശ്രമിച്ചു. ശേഷം രണ്ടുംകൽപിച്ച് ആനയെ നേരിടാൻ തീരുമാനിച്ചു. ആദ്യം പാഞ്ഞ് മുന്നോട്ട് പോയെങ്കിലും ആന ഉപദ്രവിച്ചില്ല. വീണ്ടും ഇരുവരും തക്കംനോക്കി നിൽപ്പായി.

ആക്രമിക്കാനായി ആന മുന്നോട്ടടുത്തെങ്കിലും കാണ്ടാമൃഗം പതുക്കെ പിന്നോട്ട് വലിഞ്ഞു. കുറച്ചുസമയം കഴിഞ്ഞപ്പോൾ രണ്ടാംഘട്ട ആക്രമണവുമായി കണ്ടാമൃഗം പാഞ്ഞു. ഇത്തവണ കാട്ടാന വിട്ടില്ല. കൊമ്പ് കൊണ്ട് കാണ്ടാമൃഗത്തെ മലർത്തിയിട്ടു. ആക്രമണത്തിൽ പിടിച്ചുനിൽക്കാൻ ആകില്ലെന്ന് മനസ്സിലായതോടെ കാണ്ടാമൃഗം ഉടൻതന്നെ ഓടി രക്ഷപ്പെട്ടു. ഒരു ലക്ഷത്തിലധികം ആളുകളാണ് 46 സെക്കന്റ് വിഡിയോ കണ്ടത്.

English Summary: Fight between Elephant and Rhino- Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS