ADVERTISEMENT

കാട്ടുപന്നിയെ പിടിക്കാൻ പോയി ഒടുവിൽ ഒന്നും കിട്ടാതെ നിരാശനായി പുള്ളിപ്പുലി. കാട്ടിലൂടെ കടന്നുപോകുന്ന റോഡിലാണ് സംഭവം. നിരവധി വാഹനങ്ങൾ പായുന്നതിനിടെയാണ് പെട്ടെന്ന് കാട്ടുപന്നിയുടെ കുഞ്ഞിനെ തുരത്തി പുലി റോഡിലെത്തിയത്. പന്നിയുടെ കഴുത്തിൽ തന്നെ കടിച്ചുപിടിച്ച പുലി തൊട്ടടുത്ത് മറ്റൊരു പന്നിക്കുട്ടിയെയും കണ്ടു.

ഇതോടെ കൈയിലുള്ളതിനെ വിട്ട് ഈ പന്നിക്കുട്ടിയെ തുരത്താൻ നോക്കി. എന്നാൽ അത് ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയം കൊണ്ട് പുലിയുടെ പിടിയിലായിരുന്ന പന്നിയും സ്ഥലംവിട്ടു. ഒടുവിൽ രണ്ടും കിട്ടാതെ നിരാശനായി നിൽക്കാനെ പുലിക്കായുള്ളൂ. സംഭവം നടക്കുന്ന സമയം വാഹനത്തിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് വിഡിയോ പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ദ നന്ദ ട്വിറ്ററിൽ ഷെയർ ചെയ്യുകയായിരുന്നു.

English Summary: Leopard, Wild boar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com