ADVERTISEMENT

മൃഗങ്ങളുടെ വേട്ടയാടലിന്റെ വിഡിയോ പലതും കണ്ടിട്ടുണ്ടാകും. എന്നാലിവിടെ ബുദ്ധിപരമായ നീക്കത്തിലൂടെ വേട്ടയിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്. ജീവനെടുക്കാൻ വരുന്ന നായയിൽ നിന്ന് ഒളിഞ്ഞിരുന്ന് രക്ഷപ്പെടുന്ന മുയലിന്റെ വിഡിയോ ആണ് നിമിഷനേരം കൊണ്ട് വൈറലായത്.

ജീവനുംകൊണ്ട് ഓടുന്ന മുയലിനെയാണ് ആദ്യം വിഡിയോയിൽ കാണുന്നത്. എവിടെനിന്നോ നായയുടെ ശബ്ദവും കേൾക്കാം. നിമിഷനേരം കൊണ്ട് മുയൽ വന്നവഴിതന്നെ തിരിച്ചോടുകയും സമീപത്തെ ചെടികൾക്കിടയിൽ ഒളിച്ചിരിക്കുകയും ചെയ്യുന്നു. ഇതൊന്നുമറിയാതെ മുയലിന്റെ മണംപിടിച്ച് അതിവേഗതയിൽ നായ മുന്നോട്ട് പായുകയാണ്. ഓട്ടപാച്ചിലിൽ വഴിയരികെ ഒളിച്ചിരിക്കുന്ന മുയലിനെ കണ്ടതുമില്ല. നായ പോയെന്ന് ഉറപ്പാക്കിയതോടെ മുയൽ ആദ്യംവന്ന വഴിയിൽ തിരിച്ചോടുകയായിരുന്നു.

തന്റെ മണംപിടിച്ചാണ് നായ വരുന്നതെന്ന് അറിഞ്ഞുകൊണ്ടാണ് മുയൽ പാതിവഴി വരെ ഓടി തിരിച്ചുവന്ന് ഒളിച്ചതെന്ന് വിഡിയോ കണ്ടവർ കുറിച്ചു. നായ വലിയ ബുദ്ധിജീവിയാണെന്ന് പറയുമെങ്കിലും ഈ മുയലിനുമുന്നിൽ തോറ്റുപോയെന്ന് ചിലർ കുറിച്ചു.

English Summary: Rabbit escapes from Dog, Video

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com