ADVERTISEMENT

മനുഷ്യരെപ്പോലെ ജീവികളും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഒരു വീട്ടിൽ ഒരുമിച്ചു വളരുകയാണെങ്കിൽ പരസ്പരം സഹായിച്ചും സ്നേഹിച്ചുമായിരിക്കും മിക്കതും കഴിയുന്നത്. അത്തരത്തിൽ ഒരു സ്നേഹപ്രകടന വിഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിന്റെ ശ്രദ്ധ കവർന്നിരിക്കുകയാണ്. പൂച്ചക്കുഞ്ഞും കളിക്കൂട്ടുകാരിയായ താറാവ് കുഞ്ഞും തമ്മിലുള്ള മനോഹരമായ സൗഹൃദമാണ് നിമിഷേനരം കൊണ്ട് വൈറലായത്. 

കുഞ്ഞുതാറാവിനെ ചേർത്തുനിർത്തി വാത്സല്യത്തോടെ ഉമ്മവയ്ക്കുകയും കൂടെ ചേർത്തുകിടത്തുകയും ചെയ്യുകയാണ് പൂച്ച. തുടർന്ന് ഇരുവരും ഒരുമിച്ച് ഉറങ്ങുകയും ചെയ്യുന്നു. ശരിക്കും ‘ക്യൂട്ട്’എന്ന് വിളിക്കാനാകുന്ന വിഡിയോ ആണിതെന്ന് കണ്ടവർ പറയുന്നു. പരസ്പരം സ്നേഹിച്ചുകൊണ്ട് ഇരുവരും വളരട്ടെയെന്നും ചിലർ ആശംസിക്കുന്നുണ്ട്.

English Summary: Duck And Cat Friendship Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com