ADVERTISEMENT

വാഹനങ്ങൾ അധികമില്ലാത്ത റോഡിൽ സ്കേറ്റ്ബോർഡിങ് നടത്തിയ യുവാവിന് വില്ലനായി എത്തിയത് പോത്തുകൾ. ചെറിയ ഗ്യാപിലൂടെ കടന്നുപോകാൻ ശ്രമിച്ച യുവാവ് കുറുകെചാടിയ പോത്തിന്റെ മുകളിലൂടെ മറിഞ്ഞുവീഴുകയായിരുന്നു. 

Read Also: ചാക്കോച്ചന്റെ വീട്ടിലെ പുതിയ അതിഥി ഇവനാണ്! സ്നേഹം അറിയിച്ച് താരങ്ങളും ആരാധകരും

റോഡിനു നടുവിലായി നിരന്ന് വരുകയായിരുന്നു ഒരുകൂട്ടം എരുമകളും പോത്തും. യുവാവ് സ്പീഡിൽ സ്കേറ്റ് ബോർഡിങ് ചെയ്തുപോയെങ്കിലും മൃഗങ്ങളുടെ അടുത്തെത്തിയപ്പോൾ വേഗത കുറച്ചു. യുവാവിന്റെ വരവ് കണ്ട് എരുമകളെല്ലാം ഒരു ഭാഗത്തേക്ക് മാറി. ഇതോടെ യുവാവിന് കടന്നുപോകാനുള്ള വഴിയൊരുങ്ങുകയും ചെയ്തു. എന്നാൽ യുവാവ് പതുക്കെ നീങ്ങുന്നതിനിടെ ഒരുവശത്ത് നിന്നിരുന്ന പോത്ത് കുറുകെചാടുകയായിരുന്നു. യുവാവ് പോത്തിന്റെ മുകളിലൂടെ തെറിച്ചുവീഴുന്നത് വിഡിയോയിൽ കാണാം. യുവാവിനൊപ്പം എത്തിയ വ്യക്തിയാണ് വിഡിയോ പകർത്തിയത്.

Content Highlights:  Skateboarder | Buffalo | Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com