ADVERTISEMENT

ക്ലാസ്മുറിയിലെ സ്ഥിരം അതിഥിയായി എത്തുന്ന പൂച്ചയ്ക്ക് പേരിട്ടു. ഹണിറോസ് !. അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെയാണ് അവസാനബെഞ്ച് വിദ്യാർഥികളായ ചിലർ പൂച്ചയുടെ പേരിടൽചടങ്ങ് നടത്തിയത്. ഹണിറോസ് എന്ന് മൂന്നുതവണ ചെവിയിൽ വിളിച്ച് ചടങ്ങ് പൂർത്തിയാക്കുകയായിരുന്നു. ഇതിന്റെ വിഡിയോ 40 ലക്ഷത്തിലധികം പേർ ആണ് കണ്ടത്. റയോഡ്സ് എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നാണ് വിഡിയോ പുറത്തുവന്നത്. ഓഗസ്റ്റ് 5ന് പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനുപിന്നാലെ പേജിൽനിന്നും പിൻവലിച്ചു.

പെൺകുട്ടികൾ അവളെയെടുത്ത് താലോലിക്കുന്നതും വിഡിയോയിൽ കാണാം. വിദ്യാർഥികൾ അധ്യാപികയുടെ ക്ലാസ് ശ്രദ്ധിക്കുമ്പോൾ പൂച്ച ഡെസ്കിൽ അനക്കമൊന്നുമില്ലാതെ കിടക്കുന്നുണ്ട്. ഇടയ്ക്ക് പൂച്ചയുടെ കൈയിൽ യുവാവ് പേന കൊടുത്ത് നോട്ട് പുസ്തകത്തിൽ എഴുതിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. 

Read Also: മരത്തിനു കത്തയച്ചാൽ വിവാഹം നടക്കുമെന്ന് ‘മിത്ത്’, മരപ്പൊത്തിൽ കത്തുകളുടെ കൂമ്പാരം, പോസ്റ്റ്മാനെ നിയമിച്ചു

ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം നേടാൻ കഴിയും എന്ന് തോന്നിപ്പിക്കുന്ന വീഡിയോ ആണ് ഇതെന്ന് നിരവധിപ്പേർ കുറിച്ചു. ഇത്തരം കുസൃതികളൊക്കെ ബാക്ക്ബെഞ്ച് വിദ്യാർഥികൾക്കേ കഴിയൂ എന്നാണ് ചിലർ പറയുന്നത്. 

Content Highlights: HoneyRose | Cat | Viral Video | Naming Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com