ADVERTISEMENT

കാട്ടുനായയുടെ ആക്രമണത്തിൽ ബുദ്ധിപരമായി രക്ഷപ്പെടുന്ന മാനിന്റെ വിഡിയോ വൈറൽ. വെള്ളത്തിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടുനായ മാനിന്റെ വാലിൽ കടിച്ചുപിടിക്കുകയായിരുന്നു. ഓടാൻ ശ്രമിച്ചെങ്കിലും നായ വാലിൽ കടിച്ചുപിടിച്ച് വലിക്കുകയായിരുന്നു. പിന്നീട് മാനിന്റെ കഴുത്തിൽ പിടുത്തമിട്ടു.

കുതറിയോടാൻ മാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കാട്ടുനായയെയും വലിച്ച് മാൻ തടാകത്തിലേക്കിറങ്ങി. നായ ആണെങ്കിൽ മാനിനെ കടിച്ചുവലിച്ച് കരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. കുറച്ചു ആഴത്തിലേക്ക് ഇറങ്ങിയതോടെ കാട്ടുനായ കഴുത്തിലെ പിടിവിട്ട് മാനിനെ പുറത്ത് കടിക്കാൻ ശ്രമം നടത്തി. എന്നാൽ അപ്പോഴേക്കും മാൻ വെള്ളത്തിൽ പായാൻ തുടങ്ങി. 

മാനിന്റെ നിലവിളി കേട്ടാവണം സിംഹം അവിടെയെത്തിയത്. തടാകത്തിന് നടുവിലായി നിൽക്കുന്ന മാനിനെ കിട്ടുമെന്ന പ്രതീക്ഷയിൽ കരയിൽ കാത്തുനിന്ന കാട്ടുനായ ഉടൻതന്നെ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. സെറോണ്ടല്ലയിലെ ഗൈഡായ ബെഞ്ചി സോളംസ് ആണ് ഈ ദൃശ്യങ്ങൾ നേരിൽകണ്ടത്.

Content Highlights: Wild Dog | Animal | Deer | Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com