ADVERTISEMENT

ക്ഷേത്രത്തിനകത്ത് കയറി തൊഴുതി മടങ്ങുന്നവരെ അനുഗ്രഹിച്ച് തെരുവുനായ. വിശ്വാസത്തിന്റെ ഭാഗമായി പലരും അനുഗ്രഹം ചോദിച്ചുവാങ്ങുകയാണ്. ഇനി അനുഗ്രഹം വേണ്ടെന്ന് പറഞ്ഞാലും പിടിച്ചുനിർത്തി നായ അനുഗ്രഹം നൽകും. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഏത് ക്ഷേത്രമാണെന്ന് വ്യക്തമല്ല. ക്ഷേത്രത്തിന് പുറത്തിറങ്ങാനായി രണ്ട് നിരയിൽ പടികൾ ഉണ്ട്. അതിന്റെ ഒരുഭാഗത്ത് നടയ്ക്കു സമീപം ഉയരമുള്ള ഒരിടത്താണ് നായ ഇരിക്കുന്നത്. ക്ഷേത്രത്തിനു പുറത്തുകടക്കുന്നവർ ഇവനെ കാണാതെ പോകില്ല. ഒരാൾ നായയുടെ അനുഗ്രഹം വാങ്ങുകയും അവന് ചുംബനം നൽകിയുമാണ് പോയത്. പിന്നാലെ ഒരു സ്ത്രീയെത്തി. അവർക്ക് കൈകൊടുത്തു. 

തൊട്ടുപിന്നാലെയുള്ളവർ അവനെ ഗൗനിക്കാതെ ഇറങ്ങാൻ നോക്കിയെങ്കിലും നടന്നില്ല. നായ അവരെ കൈകാണിച്ച് വിളിച്ച് അനുഗ്രഹം നൽകുകയായിരുന്നു. മറ്റൊരു വരിയിലൂടെ ഇറങ്ങുന്നവർക്ക് കൗതുകക്കാഴ്ച കണ്ടുനിൽക്കാനേ ആയുള്ളൂ.

Content Highlights: Dog | Viral Video | Animal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com