ADVERTISEMENT

വന്യമൃഗങ്ങളെ അടുത്തുകാണാനും അവരെക്കുറിച്ച് പഠിക്കാനും പലയിടത്തും ജംഗിൾ സഫാരി സംഘടിപ്പിക്കുന്നുണ്ട്. ആക്രമണ സാധ്യതയുണ്ടെങ്കില്‍ ചിലയിടത്ത് പൂർണസുരക്ഷിതമായ വാഹനങ്ങളിലാണ് യാത്രക്കാരെ കൊണ്ടുപോവുക. മറ്റുചില ഭാഗങ്ങളിൽ ഓപ്പൺ ആയ വാഹനങ്ങൾ ആയിരിക്കും. അത്തരത്തിലൊരു വാഹനത്തിൽ പോകുന്നതിനിടെ സിംഹം കയറിയാൽ എന്തുസംഭവിക്കും? അങ്ങനെയൊരു വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

സഫാരി വാഹനത്തിൽ ചാടിക്കയറിയ ഒരു പെൺ സിംഹം ആളുകളുടെ ഇടയിലേക്ക് കയറുകയായിരുന്നു. ഭയന്നുവിറച്ച യാത്രക്കാരുടെ ദേഹത്തും മുഖത്തും തന്റെ മുഖംചേർത്തുവച്ച് സ്നേഹപ്രകടനം നടത്തിയശേഷം സിംഹം പിന്നിലിരിക്കുന്ന യുവതിയുടെ അടുത്തേക്ക് പോയി. അവരുടെ തോളിൽ അൽപനേരം ചാഞ്ഞുകിടന്നു. ചുറ്റുമുള്ളവർക്കിടയിൽ ചിരിപടർത്തുന്ന കാഴ്ചയായിരുന്നു അത്. ചിലർ സിംഹത്തെ തലോടുകയും ഉമ്മ നൽകുകയും ചെയ്തു. ഒരു കോടിയിലധികം പേരാണ് വിഡിയോ കണ്ടത്.

Content Highlights: Safari Vehicle | Lioness | Animal | Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com