ADVERTISEMENT

പുള്ളികളോ വെള്ള വരകളോ ഇല്ലാതെ ലോകത്ത് ആദ്യമായി ജിറാഫ് ജനിച്ചിരിക്കുന്നു. മൃഗശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് തവിട്ടുനിറത്തിലാണ് ജിറാഫിൻ കുഞ്ഞ് ജനിച്ചിരിക്കുന്നത്. നാല് ആഴ്ച മാത്രം പ്രായമുള്ള ജിറാഫിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ജൂലൈ 31നാണ് ബ്രൈറ്റ്സ് മൃഗശാലയിൽ ജിറാഫ് ജനിക്കുന്നത്. ലോകത്ത് ജീവിക്കുന്ന ഒരേയൊരു സോളിഡ്–നിറമുള്ള റെറ്റിക്യുലേറ്റഡ് ജിറാഫാണിതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നത്. സാധാരണ വെളുത്ത നിറത്തില്‍ ജനിക്കുന്ന ജിറാഫിന് വളരുംതോറുമാണ് പുള്ളികൾ ഉണ്ടാകുന്നത്. എന്നാലിത് ജനിച്ചപ്പോൾ തന്നെ തവിട്ടുനിറത്തിലാണ്.

ലോകത്ത് ജിറാഫുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെന്നും ഇവ വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നും ബ്രൈറ്റ്സ് മൃഗശാല സ്ഥാപകനായ ടോണി ബ്രൈറ്റ് പറഞ്ഞു.

Content Highlights: Unprecedented Phenomenon: World's First Spotless Giraffe Discovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com