ADVERTISEMENT

പിടികൊടുത്താൽ പിന്നെ കീഴടങ്ങുംവരെ പിടിവിടാതിരിക്കുന്നവരാണ് രാജവെമ്പാല. തന്നേക്കാൾ പതിന്മടങ്ങ് വലുപ്പമുള്ള ജീവിയാണെങ്കിലും അവയെ നിസാരമായി ഇവർ ആക്രമിക്കുന്നു. അങ്ങനെയൊരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉടുമ്പിനെ ആക്രമിക്കുന്ന രാജവെമ്പാലയുടെ വിഡിയോ വർഷങ്ങൾക്ക് മുൻപ് പുറത്തുവന്നതാണെങ്കിലും സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചുവരികയാണ്.

Read Also: വെടിയേറ്റ കാട്ടാന ‘ഭീമ’ തിരിഞ്ഞുവന്നു; മയക്കുവെടി വിദഗ്ധനെ ചവിട്ടിക്കൊന്നു: ദാരുണദൃശ്യം പുറത്ത്

ഉടുമ്പിന്റെ കഴുത്തിൽ കടിച്ചുപിടിച്ച രാജവെമ്പാല പിടിവിടാതെ നിൽക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. പിടുത്തത്തിൽ നിന്ന് കുതറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉടുമ്പിന് വിജയം കാണാനാകുന്നില്ല. ഒടുവിൽ പിടിവിട്ട് പാമ്പ് മാറിപ്പോവുകയായിരുന്നു. ഉടുമ്പാകട്ടെ കടിയേറ്റ് നിശ്ചലനായി റോഡിൽതന്നെ കിടന്നു. ജീവൻ നഷ്ടമായെന്ന് കരുതുന്നുവെന്നാണ് വിഡിയോ പകർത്തിയ ഹെലൻ യങ് പറഞ്ഞത്. 2018 ഏപ്രിലിൽ നടന്ന സംഭവം ഇപ്പോഴും ആളുകൾ കൗതുകത്തോടെയാണ് ഏറ്റെടുത്തത്.

Content Highlights: King Cobra | Monitor Lizard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com