രോഗിയായിരുന്നപ്പോൾ പരിചരണം; വർഷങ്ങൾക്കുശേഷം ദമ്പതികളെ കണ്ടുമുട്ടി ചിമ്പാൻസി – സ്നേഹക്കാഴ്ച

chimpanzee
വിഡിയോയിൽ നിന്ന് (Photo: Twitter/@ZWFMiami)
SHARE

ന്യൂമോണിയ ബാധിച്ച് അവശനിലയിൽ ഉള്ളപ്പോഴാണ് കുഞ്ഞ് ചിമ്പാൻസിയെ ടാനിയ–ജോര്‍ജ് ദമ്പതികള്‍ക്ക് ലഭിക്കുന്നത്. അവരുടെ സ്നേഹവും ലാളനവും അവന്റെ അസുഖം വേഗത്തിൽ തന്നെ മാറ്റി. വൈകാതെ തന്നെ ചിമ്പാൻസിയെ ദമ്പതികൾ അധികൃതർക്ക് കൈമാറുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷം മിയാമിയിലെ വൈൽഡ് ലൈഫ് പാർക്കിലേക്ക് ടാനിയയും ജോര്‍ജും എത്തി. തന്റെ സംരക്ഷകരെ കാണാൻ ചിമ്പാൻസി കാത്തുനിൽക്കുകയായിരുന്നു. പരിശീലകൾ ദമ്പതികളെ ചൂണ്ടിക്കാട്ടിയതോടെ ചിമ്പാൻസി അവർക്കരികിൽ പാഞ്ഞു. ആദ്യം ടാനിയയുടെ ദേഹത്ത് ചാടിക്കയറി കെട്ടിപ്പിടിച്ചു. പിന്നീട് പിന്നിൽ വരുന്ന ജോർജിന്റെ ദേഹത്ത്. ചിമ്പാൻസി കെട്ടിപ്പിടിക്കുകയും ജോർജിന്റെ ശരീരത്തിൽ ചേർന്നുകിടക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ മിയാവി സുവോളജിക്കൽ വൈൽഡ് ലൈഫ് ഫൗണ്ടേഷൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിട്ടുണ്ട്. ആപത്ത് കാലത്ത് സംരക്ഷണം നൽകുന്നവരെ മൃഗങ്ങൾ ഒരിക്കലും മറക്കില്ലെന്നതിന്റെ തെളിവാണ് ഈ വിഡിയോ എന്ന് ചിലർ കുറിച്ചു.

Content Highlights: Chimpanzee | Animal | Viral Video 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS