ADVERTISEMENT

പരിചയമില്ലാത്ത ആളുകളെ കണ്ടാൽ ആക്രമസ്വഭാവം കാണിക്കുന്നവരാണ് പല വളർത്തുമൃഗങ്ങളും. പ്രതിരോധമെന്ന നിലയ്ക്കാണ് അവർ അതിനെ കാണുന്നത്. എന്നാലിവിടെ മുൻപരിചയം പോലുമില്ലാത്ത ഒരാളുടെ വാക്ക് അനുസരിക്കുകയാണ് ഒരു കൂട്ടം പശുക്കൾ. സൈക്ലിസ്റ്റായ ആൻഡ്രൂ ഒ'കോണർ എന്ന യുവാവ് ആണ് വിഡിയോയിലെ താരം.

ഇംഗ്ലണ്ടിലാണ് സംഭവം. ഗ്രേറ്റ് ഡൺ ഫെൽ എന്ന പർവതത്തിലൂടെ സൈക്ലിങ് നടത്തുന്നതിനിടെ വിശ്രമിക്കാൻ നിന്നപ്പോഴാണ് എതിർവശത്തുനിന്ന് പശുക്കൾ എത്തുന്നത്. നിയന്ത്രണം വിട്ട് വരുന്ന പശുക്കളെ തടയാൻ ദൂരെനിന്നും അതിന്റെ ഉടമ ആൻഡ്രൂവിനോട് ആവശ്യപ്പെട്ടു. തുടർന്ന് യുവാവ് നടുറോഡിൽ നിന്ന് കൈ മുന്നോട്ട് നീട്ടി സ്റ്റോപ് എന്ന് പറഞ്ഞു. ഇതുകേട്ടയുടൻ പശുക്കൾ നടത്തം നിർത്തി. കർഷകൻ അടുത്തെത്തുന്നതു വരെ യുവാവ് കൈ മാറ്റാൻ തയാറായില്ല. 

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ആൻഡ്രൂ തന്നെയാണ് പങ്കുവച്ചത്. ശരിക്കും വ്യത്യസ്തമാർന്ന അനുഭവമെന്നാണ് യുവാവ് കുറിച്ചത്.

Content Highlights: Cow | Animal | Virala Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com