ഫാം ഹൗസിലെ സിങ്ക് ഹോളിൽ തലകുത്തി വീണ പശുവിനെ അതിസാഹസികമായി പുറത്തെടുക്കുന്നതിന്റെ വിഡിയോ വൈറൽ. യുകെയിലെ ഓക്ലാൻഡിലെ വിസ്റ്റൺ കാസിൽ കൺട്രി പാർക്കിലാണ് സംഭവം. പശുവിന്റെ ശബ്ദം കേട്ട് ഫാം അധികൃതർ സ്ഥലത്തെത്തുകയായിരുന്നു.
പിൻകാലില്‍ കയർ കാലില്‍കെട്ടി ട്രാക്ടർ ഉപയോഗിച്ചാണ് പശുവിനെ പൊക്കിയെടുത്തത്. നല്ല വലുപ്പമുള്ള പശുവിന്റെ ശരീരം പൂർണമായും കുഴിക്കകത്തായിരുന്നു. എങ്കിലും കാര്യമായ പരുക്കുകളൊന്നും പശുവിനുണ്ടായില്ല. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാല് ഫാം അധികൃതരെയും സോഷ്യൽമിഡിയ അഭിനന്ദിച്ചു. 30 ലക്ഷത്തോളം പേരാണ് റെസ്ക്യൂ വിഡിയോ കണ്ടത്.
Content Highlights: Cow | Sinkhole | Animal