സ്രാവിനെ കണ്ട് ട്യൂണ മത്സ്യമെന്ന് കരുതി; യുവതിക്ക് ഇടത് കൈ നഷ്ടമായി– വിഡിയോ

shark-attack-egypt
ആക്രമണം നടന്ന സ്ഥലം (Photo: Twitter/@ReportWatchman), സ്രാവ് (Photo: Twitter/@FunnyBirdTweet)
SHARE

ഈജിപ്തിലെ കടലിൽ നീന്താൻ ഇറങ്ങിയ വിനോദസഞ്ചാരിയായ യുവതിക്ക് സ്രാവിന്റെ ആക്രമണത്തിൽ ഇടതു കൈ നഷ്ടമായി. അലക്സാണ്ട്രിയ സ്വദേശിനിയായ യുവതി സുഹൃത്തുമൊത്ത് ദേഹാബിലെ ലഗൂണാ ബീച്ചിൽ നീന്തുന്നതിനിടെയായിരുന്നു സംഭവം. സ്രാവ് നീന്തിയടുക്കുന്നത് കണ്ടെങ്കിലും അത് ട്യൂണ മത്സ്യമാണെന്ന് ഇവർ തെറ്റിദ്ധരിച്ചതാണ് ആക്രമണത്തിന് വഴിവച്ചത്. 

ശക്തമായ ആക്രമണത്തിൽ ബോധരഹിതയായ യുവതിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സിച്ചു ഭേദമാകാനാകാത്ത വിധത്തിൽ ഇടതുകൈയ്ക്ക് മുറിവേറ്റുന്നു. തുടർന്ന് കൈ മുറിച്ചുമാറ്റാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

വിനോദസഞ്ചാരികളെല്ലാം ട്യൂണയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാൽ അടുത്ത് എത്തിയതോടെ യുവതി ഒഴികെ കടലിൽ ഇറങ്ങിയവരെല്ലാം കരയിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിനു പിന്നാലെ രണ്ടു മണിക്കൂർ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും സ്രാവിനെ കണ്ടെത്താനായില്ല. നിലവിൽ ദ്വീപിലേക്കുള്ള സന്ദർശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

നാലു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈജിപ്തിലെ ബീച്ചിൽ വച്ച് വിനോദ സഞ്ചാരികൾക്ക് നേരെ സ്രാവിന്റെ ആക്രമണം ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ ജൂണിൽ ഹുർഘാട മേഖലയിൽ വച്ച് റഷ്യൻ സ്വദേശിയായ വ്ലാഡിമര്‍ പൊപ്പോവ് എന്ന 23 കാരൻ ടൈഗർ ഷാർക്ക് ഇനത്തിൽപ്പെട്ട സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വ്ലാഡിമറിന്റെ പിതാവടക്കം ധാരാളം സഞ്ചാരികൾ നോക്കി നിൽക്കെയായിരുന്നു അപകടം. യുവാവിനെ തുടരെത്തുടരെ ആക്രമിച്ച സ്രാവ് ഒടുവിൽ അദ്ദേഹത്തെ കീഴ്പ്പെടുത്തിയശേഷം ശരീരവും വലിച്ചുകൊണ്ട് വെള്ളത്തിനടിയിലേക്ക് പോവുകയായിരുന്നു. വ്ലാഡിമിറിനൊപ്പം ഉണ്ടായിരുന്ന പെൺ സുഹൃത്ത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Content Highlights: shark attack | Tuna fish | Egypt 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS