കാട്ടുപന്നിയെ കഷ്ടപ്പെട്ട് കീഴ്‌പ്പെടുത്തി പുള്ളിപ്പുലി; ഇടയ്ക്ക് കയറി ‘പ്ലാൻ’ പൊളിച്ച് കഴുതപ്പുലി– വിഡിയോ

animal
വിഡിയോയിൽ നിന്ന് (Photo: Twitter/@susantananda3)
SHARE

കാട്ടുപന്നിയുടെ വരവും കാത്ത് പതുങ്ങിയിരിക്കുകയായിരുന്നു പുള്ളിപ്പുലി. പുറത്തിറങ്ങിയതോടെ പന്നിയുടെ ദേഹത്ത് ചാടിവീണു. പിന്നീട് നടന്നത് ഇരുവരും തമ്മിലുള്ള കഠിന പോരാട്ടമായിരുന്നു. പുലിയുടെ പിടിയിൽ നിന്ന് കുതറിയോടാൻ പലശ്രമങ്ങളും നടത്തി. പക്ഷേ പന്നിക്ക് രക്ഷപ്പെടാൻ കഴിയുന്നില്ല. ഇരുവരും ചേർന്ന് തിരിഞ്ഞും മറിഞ്ഞും വട്ടംകറങ്ങിയും കുറേനേരം നിന്നു. കഴുത്തിൽ പിടിയിട്ടതിനാൽ കാട്ടുപന്നിക്ക് അധികനേരം പിടിച്ചുനിൽക്കാൻ ആയില്ല. പുലിക്കുമുന്നിൽ കീഴടങ്ങുക തന്നെ ചെയ്തു.

Read Also: ‘കക്ഷം കഴുകും, വസ്ത്രം മാറും; കുടിവെള്ളമില്ല’: ഭൂകമ്പം അതിജീവിച്ചവരുടെ ദുരിത ജീവിതം

നിലവിളിച്ചുകൊണ്ട് കിടക്കുന്ന പന്നിയെ മുറുക്കെ പിടിച്ചിരിക്കുകയായിരുന്നു പുള്ളിപ്പുലി. ആ സമയത്താണ് പന്നിയുടെ ശബ്ദം കേട്ട് കഴുതപ്പുലി സ്ഥലത്തെത്തിയത്. പാഞ്ഞുവന്ന് പന്നിയുടെ തല കടിക്കാൻ കഴുതപ്പുലി എത്തിയതോടെ പുള്ളിപ്പുലി പിടിവിട്ടു. ഇതോടെ കാട്ടുപന്നി തന്റെ സകല ഊർജവും എടുത്ത് കുതറിയോടുകയായിരുന്നു. പുള്ളിപ്പുലിയും കഴുതപ്പുലിയും ചേർന്ന് പിടിക്കാനായി പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോ നിരവധിപ്പേരാണ് കണ്ടത്.

Content Highlights: Leopard | Wild boar | Animal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS