ADVERTISEMENT

മൃഗങ്ങളെ െതരുവിലിറക്കി പ്രകടനം നടത്തി പണം നേടുന്നവർ ഏറെയാണ്. ചില സമയങ്ങളിൽ പീഡനം സഹിക്കാനാകാതെ അവർ അക്രമസ്വഭാവം പുറത്തെടുക്കുകയും ചെയ്യാറുണ്ട്. അങ്ങനെയൊരു സംഭവത്തിന്റെ വിഡിയോ വൈറലാവുകയാണ്. 2022ല്‍ പുറത്തിറങ്ങിയ വിഡിയോ ഇപ്പോൾ ആളുകൾ കുത്തിപ്പൊക്കിയിരിക്കുകയാണ്.

കാലിൽ ചിലങ്കയും കഴുത്തിൽ മാലയും അണിയിച്ച് കുതിരകളെ തെരുവിലിറക്കി നൃത്തം ചെയ്യിക്കുകയായിരുന്നു യുവാവ്. ഇവർക്കിടയിൽ യുവാവും സ്റ്റെപ്പുകൾ ഇടുന്നുണ്ട്. കളിച്ച് പിന്നോട്ട് നീങ്ങിയപ്പോൾ ഒരു കുതിര യുവാവിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. യുവാവ് തെറിച്ചുവീഴുന്നത് വിഡിയോയിൽ കാണാം. പാട്ടും ഡാൻസുമൊക്കെയായി മൃഗങ്ങളെ ഉപദ്രവിച്ചയാൾക്ക് ഇത് കിട്ടേണ്ടത് ആണെന്നും മൃഗങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുതെന്നും ആളുകൾ വ്യക്തമാക്കുന്നു. മൃഗങ്ങൾക്കെതിരായ പീഡനങ്ങൾ ഇന്നും തുടരുന്നതിനാൽ ഇത്തരം വിഡിയോയ്ക്ക് പഴക്കം ബാധിക്കില്ലെന്ന് ചിലർ വ്യക്തമാക്കി.

Content Highlights: Horse | Animal | Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com