ADVERTISEMENT

ആമസോണ്‍ വനത്തിൽ അകപ്പെട്ട നാല് കുട്ടികളെ രക്ഷപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വിൽസൺ നായയെക്കുറിച്ച് കേട്ടുണ്ടാകും. ഇപ്പോഴിതാ യുഎസിലെ മിഷിഗണിൽ വീട്ടിൽനിന്നും കാണാതായ 2 വയസുകാരിക്ക് കാവലൊരുക്കിയിരിക്കുകയാണ് രണ്ട് വളർത്തുനായകൾ.

ബുധനാഴ്ച രാത്രി 8 മണിയോടെയാണ്  തീയ ചേസ് എന്ന കുട്ടിയെ കാണാതാകുന്നത്. പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ഒടുവിൽ ഡോഗ് സ്ക്വാഡിന്റയും ഡ്രോണുകളുടെയും സഹായത്തോടെ പൊലീസ് കുട്ടിയെ കണ്ടെത്തി. വീടിനടുത്ത കുറ്റിക്കാട്ടിലായിരുന്നു മൂവരും. കോക്കർ സ്പാനിയൽ ഇനത്തിൽപ്പെട്ട നായയെ തലയണയാക്കി തീയ ഉറങ്ങുകയായിരുന്നു. അവളെ ആരും ആക്രമിക്കാതിരിക്കാൻ ചുറ്റുപാടും വീക്ഷിച്ച് റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായ കാവലായി നിൽക്കുകയായിരുന്നു.

തീയ ചേസ് വളർത്തുനായയ്ക്കൊപ്പം (Photo: Twitter/@dog_rates)
തീയ ചേസ് വളർത്തുനായയ്ക്കൊപ്പം (Photo: Twitter/@dog_rates)

കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. കുട്ടി പൂർണ ആരോഗ്യവതിയും സുരക്ഷിതയുമാണെന്ന് ആരോഗ്യപ്രവർത്തക ഗിയാനുൻസിയോ അറിയിച്ചു. കുട്ടിക്ക് തുണയായി നിന്ന രണ്ട് നായകളെയും ആശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി.

തീയ ചേസ് വളർത്തുനായയ്ക്കൊപ്പം (Photo: Twitter/@dog_rates)
തീയ ചേസ് മാതാപിതാക്കൾക്കൊപ്പം (Photo: Twitter/@dog_rates)

Content Highlights: Dog | Child | Pets 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com