ADVERTISEMENT

തെരുവുനായ്ക്കളെ അരുമകളാക്കുന്നവർ വളരെ ചുരുക്കം ചിലരാണ്. അക്കൂട്ടത്തിൽ സെലിബ്രറ്റികളും ഉൾപ്പെടുന്നുണ്ട്. തമിഴ്നടൻ സിദ്ധാർഥ്, നടി തൃഷ എന്നിവരുടെയെല്ലാം പ്രിയപ്പെട്ട അരുമകൾ തെരുവിൽനിന്നും ലഭിച്ചവയായിരുന്നു. മൗഗ്ലി എന്ന് വിളിച്ചിരുന്ന സിദ്ധാർഥിന്റെ നായ കഴിഞ്ഞ വർഷമാണ് ചത്തത്. 19 വർഷം മകനെപ്പോലെ നോക്കിയിരുന്ന അവൻ എങ്ങനെ വീട്ടിലെത്തി എന്നത് സിദ്ധാർഥ് ഒരു മാധ്യമത്തോട് പങ്കുവച്ചിരുന്നു.

സിദ്ധാർഥിന്റെ വാക്കുകൾ

20 വർഷം മുൻപ് ചെന്നൈയിലെ കോവളം ബീച്ചിൽ പോയി രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീടിനടുത്തുള്ള റോഡിൽ അവശനായ ഒരു നായ്ക്കുട്ടിയെ കണ്ടു. കാർ തൊട്ടടുത്ത് നിർത്തിയിട്ടും അവൻ ഓടിരക്ഷപ്പെടാൻ തയാറായില്ല. ജീവിതം തന്നെ മടുത്തു, മരിക്കുന്നുണ്ടെങ്കിൽ മരിക്കട്ടെ എന്ന മട്ടിലാണ് നായയുടെ കിടപ്പ്. പുറത്തിറങ്ങി നോക്കിയപ്പോൾ അതിന്റെ കഴുത്തിൽ നൈലോൺ കയർ മുറുക്കിയതായി കണ്ടു. ഉടൻതന്നെ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

നോറിക്കൊപ്പം സിദ്ധാർഥ്, പെരിയവൻ (Photo: Instagram/worldofsiddharth)
നോറിക്കൊപ്പം സിദ്ധാർഥ്, പെരിയവൻ (Photo: Instagram/worldofsiddharth)

ചികിത്സയ്ക്കുശേഷം അവനെയുംകൊണ്ട് വീട്ടിലേക്ക് മടങ്ങി. വീടെത്തിയപ്പോൾ ‘എന്താടാ നീ എലിയെയും കൊണ്ടുവരുന്നത്?’ എന്നാണ് ചോദിച്ചത്. അത്രയ്ക്കും ശോഷിച്ച അവസ്ഥയിലായിരുന്നു അവൻ. ആരോഗ്യം വീണ്ടെടുത്ത അവൻ ഞങ്ങളുടെ മൗഗ്ലിയായി. 19 വർഷം എന്റെ മകനെപ്പോലെ അവൻ ജീവിച്ചു.

നോറി (Photo: Instagram/worldofsiddharth)
നോറി (Photo: Instagram/worldofsiddharth)

ഇപ്പോൾ എന്റെ കൂടെയുള്ള ‘നോറി’ നായയ്ക്ക് 9 വയസാകുന്നു. വീടിന് എതിർവശത്തെ റോഡിന് സമാനമായ അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. എന്റെ അമ്മയാണ് അവനെ കൊണ്ടുവന്നത്. വീട്ടിലുള്ള പൂച്ചയ്ക്കുമുണ്ട് ഒരു കഥ. ഒരു ക്ലിനിക്കിനു മുൻപിൽ പൂച്ചയെ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ അവന് 6 വയസ് ആകുന്നു.

 (Photo: Instagram/worldofsiddharth)
(Photo: Instagram/worldofsiddharth)

അച്ഛന്റെ പ്രിയപ്പെട്ടവനാണ്. അദ്ദേഹം കൊടുത്താൽ മാത്രമേ ഭക്ഷണം കഴിക്കൂ. എവിടെ പോയാലും അവനും കൂടെപ്പോകും. മൃഗങ്ങളുമായി എപ്പോഴും അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട്. ശാന്തമായ ബീച്ചിലിരിക്കാനാണ് താൽപര്യം. അവിടത്തെ നായകളുമായി ഞാൻ കളിക്കാറുണ്ട്. 

(Photo: Instagram/worldofsiddharth)
(Photo: Instagram/worldofsiddharth)

Content Highlights: Actor Sidharth | Pet Animal | Tamilnadu | Stray Dog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com