ADVERTISEMENT

ഗർഭിണിയായ വളർത്തുനായയുടെ ബേബി ഷവർ നടത്തി ഉടമ. ഗോൾഡൻ റീട്രീവർ ഇനത്തിൽപ്പെട്ട നായയ്ക്കാണ് ഇന്ത്യൻ സ്റ്റൈലിൽ ബേബി ഷവർ നടത്തിയത്. ഉടമ സിദ്ധാർഥ് ശിവം ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

റോസി, റെമോ എന്നിങ്ങനെ ഗോൾഡൻ റീട്രീവർ ഇനത്തിൽപ്പെട്ട 2 നായകളാണ് സിദ്ധാർഥിനുള്ളത്. ഇതിൽ റോസിയാണ് ഗർഭിണി. തന്റെ പ്രിയപ്പെട്ട അരുമ അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം കുടുംബം ഒന്നടങ്കം ആഘോഷിക്കുകയാണ്. റോസിയുടെ തലയിൽ ഷാൾ അണിയിച്ച് നെറ്റിയിൽ പൊട്ടുവച്ച് തലയിൽ പൂവിട്ട് ആശിർവദിച്ചു. കാലുകളിൽ കുപ്പിവളയിടുകയും ചെയ്തു. അവൾക്കിഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും കുടുംബം നൽകി.

‘ഞാൻ തയാറാണ്’ എന്ന് എഴുതി റോസിയും ‘അവൾക്കരികിൽ ഞാനുണ്ട്’ എന്ന കാർഡുമായി റെമോയും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇരുവരുടെയും നിരവധി ചിത്രങ്ങൾ കുടുംബങ്ങൾ എടുത്തു.

Content Highlights: Baby Shower | Pet Dog | Animal | Environment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com