ADVERTISEMENT

പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽവച്ച് മദ്യപിക്കാൻ ശ്രമിക്കുന്ന കുരങ്ങന്റെ വിഡിയോ വൈറലാകുന്നു. കാൺപുരിലാണ് സംഭവം. ഓഫിസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലെ ബാഗിൽനിന്നുമാണ് കുരങ്ങന് മദ്യകുപ്പി ലഭിച്ചത്. രണ്ട് കുപ്പി ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം മാത്രമാണ് പുറത്തേക്ക് എടുത്തത്. അടപ്പ് തുറക്കാനായി കുരങ്ങൻ പരമാവധി ശ്രമിക്കുന്നുണ്ട്.

പ്രദേശത്ത് സ്ഥിരമായി കാണുന്ന കുരങ്ങാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കുപ്പി തുറക്കാൻ കഴിയാതെ വിഷമിച്ചിരിക്കുകയും പിന്നീട് വീണ്ടും ബാഗിൽ കൈയിടുന്നതും വിഡിയോയിൽ കാണാം. പിയുഷ് റായ് എന്നയാളാണ് എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ പങ്കുവച്ചത്. നിമിഷനേരം കൊണ്ട് വിഡിയോ ലക്ഷങ്ങളാണ് കണ്ടത്.

Content Highlights: Monkey | Animal | Kanpur | Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com