ADVERTISEMENT

ഉടമകളെ അനുകരിക്കാൻ മിടുക്കരാണ് നായകൾ. അത്തരത്തിൽ രണ്ട് നായകളാണ് സോഷ്യൽമിഡിയയിൽ ചിരിപടർത്തുന്നത്. യജമാനന്റെ പിയാനോയിൽ ഈണമിട്ട് പാട്ടുപാടുകയാണ് നായകൾ. മുൻകാലുകൾ പിയാനോയ്ക്ക് മുകളിൽ വച്ച് അമർത്തിയ ശേഷം മുകളിലേക്ക് നോക്കി കൂകിവിളിക്കുന്നു. പിന്നീട് വീണ്ടും സംഗീതമിട്ട് പാട്ട് തുടങ്ങുന്നു.

ചുറ്റിലും എന്താണ് സംഭവിക്കുന്നതെന്ന് പോലും നോക്കാതെ ആസ്വദിച്ച് പാടുകയാണ് ഇരുവരും. ഒരാൾ മെലഡി മൂഡിൽ ആണെങ്കിൽ മറ്റൊരാൾ ഫാസ്റ്റ് നമ്പറാണ് ഇടുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഡോഗ് സോങ് ആസ്വദിച്ചത്.

Content Highlights:  Dogs | Animal Singing | Dogs piano playing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com