ഇത് മണിപ്പൂർ കലാപത്തിനിടയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രമല്ല | Fact Check

Mail This Article
മണിപ്പൂരിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നഴ്സിനെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാരോപിച്ച് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ മൃതദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ യാഥാർത്ഥ്യം പരിശോധിക്കുന്നു.

https://web.archive.org/web/20230506054218/https://twitter.com/thingn49671/status/1654583425314230273
അന്വേഷണം
മണിപ്പൂർ കലാപത്തിനിടെ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രചാരണം. ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നഴ്സിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാരോപിച്ച് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ മൃതദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. മണിപ്പൂരിലെ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം. റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ പരിശോധിച്ചപ്പോൾ ഈ ചിത്രം ഒട്ടേറെ വാർത്തകളിൽ ഉപയോഗിച്ചിട്ടുണ്ട്. വാർത്തകൾ അനുസരിച്ച് ഉത്തർപ്രദേശിലെ മഥുരയിൽ സ്യൂട്കേസിൽ അടച്ച നിലയിൽ കണ്ടെത്തിയ ആയുഷി യാദവിന്റെ മൃതദേഹമാണ് ചിത്രത്തിൽ. 2022 നവംബർ 18നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഡൽഹി സ്വദേശിയും ബി.സി.എ വിദ്യാർത്ഥിയുമായ 21കാരി ആയുഷിക്ക് ഇതരമതസ്ഥനായ യുവാവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിതാവ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി മഥുര എക്സ്പ്രസ് ഹൈവേക്കു സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തകളുടെ ലിങ്ക് കാണാം.

കേസുമായി ബന്ധപെട്ട് മൃതദേഹത്തിന്റെ ചിത്രം തിരിച്ചറിയുന്നതിനായി പോലീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
https://twitter.com/mathurapolice/status/1594659040281628678/photo/1
വസ്തുത
മണിപ്പൂരിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നഴ്സിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാരോപിച്ച് പ്രചരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ മൃതദേഹത്തിന്റെ ചിത്രം 2022 നവംബറിൽ ദുരഭിമാനക്കൊലയിലൂടെ മാതാപിതാക്കൾ കൊലപ്പെടുത്തിയ ഡൽഹി സ്വദേശിനിയുടേതാണ്. സമൂഹമാധ്യമങ്ങളിൽ ചിത്രം സംബന്ധിച്ച് നടക്കുന്നത് വ്യാജ പ്രചരണമാണ്.