കേരള സർക്കാർ പാഠപുസ്തകത്തിൽ മതപരമായ പരാമർശമോ? സത്യമറിയാം | Fact Check

Education main imag
source:socialmedia
SHARE

കേരള സർക്കാർ പുറത്തിറക്കിയതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മതപരമായ പരാമർശങ്ങളുള്ള ഒരു പാഠപുസ്തകത്തിലെ താളുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. ചിത്രത്തിന്റെ സത്യമറിയാൻ മനോരമ ഒ‍ാൺലൈൻ ഫാക്‌ട് ചെക്ക് വിഭാഗം നടത്തിയ അന്വേഷണം. 

edu1
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾ

അന്വേഷണം

മഴ സംബന്ധിച്ച മതപരമായ വിശ്വാസത്തെക്കുറിച്ച് അമ്മ മകന് ചെ‌ാല്ലിക്കെ‍ാടുക്കുന്ന ഒരു ലഘു കവിതയാണ് പ്രചരിക്കുന്ന പാഠഭാഗത്തിന്റെ ആശയം. പാഠപുസ്തകം ഏത് ക്ലാസിലേതാണെന്ന് പോസ്റ്റുകളി‌ൽ വ്യക്തമല്ല. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെല്ലാം ഉപയോഗത്തിലുള്ളത് എസ്സിഇആർടി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് . എന്നാൽ ഈ പുസ്തകങ്ങളിലെ‍ാന്നും തന്നെ ഇത്തരമെ‍ാരു  പാഠഭാഗമില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി . വിവിധ ക്ലാസുകളിലെ എസ്‌സിഇആർടി മലയാളം പാഠപുസ്തകങ്ങൾ തിരഞ്ഞപ്പോൾ മഴയുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കേരളപാഠാവലി പുസ്തകത്തിലെ രണ്ടാം അദ്ധ്യായത്തിലെ മഴമേളം എന്ന പാഠഭാഗം കണ്ടെത്തി അതിൽ മഴയെ വർണ്ണിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

ചിത്രം

edu3
മഴയെക്കുറിച്ച് പ്രതിപാതിക്കുന്ന കേരള സർക്കാരിന്‍റെ ഒന്നാം ക്ലാസിലെ പാഠപുസ്തകം കടപ്പാട്, എസ്.സി.ഇ.ആർ.ടി

ലിങ്ക്

https://samagra.kite.kerala.gov.in/files/samagra-resource/uploads/tbookscmq/VOL1/STD1/KeralapadavaliMal/KeralapadavaliMal.pdf

ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില പോസ്റ്റുകളിലെ കമന്റുകൾ പരിശോധിച്ചപ്പോൾ ചിത്രത്തിലുള്ളത് മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകത്തിലെ പാഠഭാഗമാണെന്ന സൂചന ലഭിച്ചു.

edu2
source:socialmedia

സൂചന പ്രകാരം പരിശോധിച്ചപ്പോൾ സർക്കാരിന്റേതല്ല. ഇസ്‌ലാമിക സംഘടനയായ കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎൻ‌എം ) നടത്തുന്ന മദ്രസ അല്ലെങ്കിൽ ഇസ്‌ലാമിക് മതപാഠശാലയിൽ നിന്നാണ് പാഠപുസ്തകമെന്ന്  മനസിലാക്കാൻ സാധിച്ചു. കേരള നദ്‌വത്തുൽ മുജാഹിദീന്റെ ഒൗദ്യോഗിക പേജ് പരിശോധിച്ചപ്പോൾ കെഎൻഎം ഒാൺലൈൻ മദ്രസ ക്ലാസുകൾ നടത്തുന്നതായി മനസിലാക്കാൻ കഴിഞ്ഞു. യൂടൂബിലെ ഒാൺലൈൻ ക്ലാസുകൾ‌ പരിശോധിച്ചപ്പോൾ ഈ പുസ്തകം പഠിക്കാന്‍ സഹായിക്കുന്ന ഒരു യുട്യൂബ് വീഡിയോ ലഭ്യമായി.നദ്വത്തുൽ മുജാഹിദീന്റെ ഒൗദ്യോഗിക യൂട്യൂബ് ചാനലായ 'റെനൈ‌' ടിവി'യിലാണ് ഈ പാഠം പഠിപ്പിക്കുന്ന വീഡിയോയുള്ളത്. 2020 ജൂൺ 20-ന് പ്രസിദ്ധീകരിച്ച വിഡിയോയിൽ പ്രചരിക്കുന്ന പാഠഭാഗത്തിന്റെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്.

edu4
source:youtube

വിഡിയോ കാണാം

https://www.youtube.com/watch?v=ZEll5FtqwHI

ഇസ്‌ലാമിക് ബാലപാഠാവലി എന്ന് പേരിട്ടിരിക്കുന്ന പാഠപുസ്തകം ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ഉപയോഗിക്കുന്നത്. പാഠഭാഗം സംബന്ധിച്ച കൂടുതൽ തിരച്ചിലിൽ ലഭിച്ച മറ്റെ‍ാരു വിഡിയോയും കാണാം.

വിഡിയോ

https://www.youtube.com/watch?v=3OG3z58WZ3g

വസ്തുത

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പാഠപുസ്തകങ്ങളിൽ ഇസ്‌ലാം മതവിശ്വാസമടങ്ങിയ ഭാഗങ്ങൾ അടങ്ങിയിരിക്കുന്നെന്ന പ്രചാരണം തെറ്റാണ്. കേരള നദ്വത്തുൽ മുജാഹിദീൻ  ഇസ്‌ലാമിക സംഘടനയുടെ മതപാഠശാലയിൽ പഠിപ്പിക്കുന്ന പുസ്തകത്തിൽ നിന്നുള്ള ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. മദ്രസാ വിദ്യാഭ്യാസത്തിന് ഇറക്കുന്ന ഈ പുസ്തകത്തിന് സംസ്ഥാന സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA