ADVERTISEMENT

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ നായയ്ക്ക് നൽകിയ ബിസ്ക്കറ്റ് രാഹുൽ ഗാന്ധി അടുത്തു നിന്ന അനുയായിക്ക് നൽകിയെന്നുള്ള വിമർശന പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ. ഇതിന്റെ വാസ്തവമറിയാം

അന്വേഷണം

നായ മണത്തു നോക്കി ഒഴിവാക്കിയ ബിസ്ക്കറ്റ് തന്റെ പണിക്കാരന് കൊടുക്കുന്നു എന്നിട്ട് കഴിക്കുവാൻ പറയുന്നു ഇവനെ നേതാവാക്കി കൊണ്ട് നടക്കുന്നവർക്ക് ഒരായിരം അഭിനന്ദനങ്ങൾ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

ആദ്യമായി ഞങ്ങൾ സംഭവത്തെക്കുറിച്ച് കീ വേര്‍ഡ് പരിശോധന നടത്തിയപ്പോൾ  വിവാദത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്ന നിരവധി വാർത്താ റിപ്പോർട്ടുകൾ  ഞങ്ങൾക്ക് ലഭിച്ചു.

റിപ്പോർട്ടിലെ വിവരങ്ങളിൽ പറയുന്നത് നായയെയും ഉടമയെയും ഞാന്‍  വിളിക്കുകയായിരുന്നു.   ഭക്ഷണം നല്‍കാന്‍ ശ്രമിച്ചപ്പോൾ നായ പരിഭ്രാന്തനായതിനാലാണ് നായയുടെ ഉടമസ്ഥന് ബിസ്‌ക്കറ്റ് നൽകിത്. അദ്ദേഹം നൽകിയപ്പോൾ നായ അത് കഴിക്കുകയും ചെയ്തു.  ഇതിലെ പ്രശ്നം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല  എന്നാണ് രാഹുല്‍ ഗാന്ധി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്. നായകളോടുള്ള ബിജെപിയുടെ അഭിനിവേശം എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് നായയുടെ ഉടമസ്ഥന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന ബിജെപിയുടെ ആരോപണത്തിന് വാർത്താ സമ്മേളനത്തിൽ രാഹുൽ മറുപടി നൽകിയത്. ഈ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്തഭാഗവും ഞങ്ങൾക്ക് ലഭിച്ചു.

കൂടുതൽ തിരഞ്ഞപ്പോൾ രാഹുൽ ഗാന്ധി തന്റെ നായയ്ക്ക് ബിസ്ക്കറ്റ് നൽകിയെന്ന് ഉടമ തന്നെ വ്യക്തമാക്കുന്ന മറ്റൊരു വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു.

ഇന്ത്യ അലൈന്‍സ് എന്ന എക്സ് പേജിലാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പേജിൽ സന്ദേശമയച്ച് ഞങ്ങൾ വിശദാംശങ്ങൾ തേടി. നായയുടെ യഥാർത്ഥ ഉടമസ്ഥനായ വ്യക്തിയുടെ വിവരങ്ങൾ പേജ് അധികൃതരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. ധൻബാദ് സ്വദേശിയായ നായയുടെ ഉടമസ്ഥനുമായി സംസാരിച്ചപ്പോൾ രാഹുല്‍ ഗാന്ധി നായയെ കണ്ടപ്പോള്‍ ലാളിക്കാനായി അടുത്തേയ്ക്ക് വിളിച്ചു  ബിസ്‌ക്കറ്റ് നല്‍കിയെങ്കിലും പരിചയമില്ലാത്ത ആളായതിനാൽ നായ ബിസ്‌ക്കറ്റ് കഴിക്കാൻ വിമുഖത കാണിച്ചു. ഇതിനെ തുടർന്നാണ് ബിസ്ക്കറ്റ് എന്റെ കൈയ്യിൽ ഏൽപ്പിച്ച് നായയ്ക് നൽകാൻ ചുമതലപ്പെടുത്തിയത്.അദ്ദേഹം പറഞ്ഞു.

ഇതിൽ നിന്ന്, രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പാര്‍ട്ടി പ്രവര്‍ത്തകന് നായയ്ക്കുള്ള ബിസ്ക്കറ്റ് നല്‍കിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. 

വാസ്തവം

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകന് നായയ്ക്കുള്ള ബിസ്ക്കറ്റ് നല്‍കിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary: The allegation that Rahul Gandhi gave a dog biscuit to a party worker during the Bharat Jodo Nyay Yatra is misleading

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com