ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇന്ത്യ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ഏറെ ചർച്ചയായിരുന്നു.ഇതിനിടെ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാറിനെതിരെ നടൻ ടൊവിനോ തോമസ് രംഗത്തെത്തി എന്ന രീതിയിൽ ഒരു പ്രചാരണം വൈറലാണ്.

"എന്റെ കൂടെ നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച് വോട്ട് ചോദിക്കരുതെന്ന് സുനിൽ കുമാറിനോട് ടൊവിനോ തോമസ്, അതിന്റെ പ്രചോദനത്തിൽ ഒരു വോട്ട് കൂടുതൽ കിട്ടിയാൽ കരുവന്നൂർ നിക്ഷേപകരുടെ ശാപം എനിക്കുണ്ടാകും, ടൊവിനോ തോമസ്" എന്നെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ കാണാം . ആർക്കൈവ് ചെയ്ത ലിങ്ക് 

എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ വ്യക്തമായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ SVEEPയുടെ കേരളത്തിലെ അംബാസഡർ ആയതിനാലാണ് തന്റെ ഫോട്ടോ ആരും തിരഞ്ഞെടുപ്പിനായി ഉപയോഗിക്കരുതെന്ന് ടൊവിനോ പറഞ്ഞത്.

tovii

∙ അന്വേഷണം

വൈറൽ പോസ്റ്റുകളിൽ ആരോപിക്കുന്നത് പോലെ നടൻ ടൊവിനോ തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയായ വി.എസ്.സുനിൽകുമാറിനെതിരെയോ കരുവന്നൂർ ബാങ്കിനെ കുറിച്ചോ എന്തെങ്കിലും പ്രസ്താവനകൾ നടത്തിയിട്ടുണ്ടോ എന്നറിയാനുള്ള അന്വേഷണം നടത്തിയെങ്കിലും ഇത്തരം വാർത്തകൾ ലഭ്യമായില്ല. ടൊവിനോ തോമസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ SVEEPയുടെ കേരളത്തിലെ അംബാസിഡർ ആയെന്നും അതുകൊണ്ട് തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അറിയിച്ചിട്ടുണ്ട്. ആരെങ്കിലും ഇത്തരത്തിൽ തന്റെ ചിത്രം ഉപയോഗിക്കുന്നുണ്ട് എങ്കിൽ അത് തന്റെ അറിവോടെയോ സമ്മതതോടെയോ ആയിരിക്കില്ലെന്നും ടൊവിനോ അറിയിച്ചു. എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റ് ആരംഭിച്ചത്. ഈ പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.

സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലുള്ള പ്രോഗ്രാമിന്റെ കേരളത്തിലെ അംബാസിഡറാണ് ടൊവിനോ തോമസ്. വോട്ടർമാരെ ബോധവത്കരിക്കാനും ഇന്ത്യയിലെ വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടത്തുന്ന പ്രധാനപ്പെട്ട പ്രോഗ്രാമാണ് SVEEP. പൗരന്മാരെയും സമ്മതിദായകരെയും വോട്ടിന്റെയും തിരഞ്ഞെടുപ്പിന്റെയും പ്രാധാന്യം മനസിലാക്കിക്കാനും അവരിൽ അവബോധം വർധിപ്പിക്കാനുമാണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്. സംസ്ഥാനങ്ങളിലെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, ജനസംഖ്യാപരമായ പ്രൊഫൈലും നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളിലെ പങ്കാളിത്തവും അനുസരിച്ചാണ് SVEEP പ്രവർത്തിക്കുന്നത്. ഈ പ്രോഗ്രാമിനെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ വായിക്കാം.

yop

തിരഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP പ്രോഗ്രാമിന്റെ ഭാഗമായതിനാൽ തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കരുതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ച ടൊവിനോ ഏതെങ്കിലുമൊരു വ്യക്തിയെയോ സംഭവത്തെയോ പരമാർശിച്ചിട്ടില്ല. ഒരു അറിയിപ്പ് എന്ന രീതിയിലാണ് ഇക്കാര്യം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലഭ്യമായ വിവരങ്ങളിൽ നിന്നും നടൻ ടൊവിനോ തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറിനെതിരെ പരാമർശം നടത്തിയെന്ന രീതിയിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വസ്തുത

SVEEP പ്രോഗ്രാം അംബാസിഡർ ആയതിനാൽ തന്റെ ചിത്രം തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് മാത്രമാണ് ടൊവിനോ തോമസ് അറിയിച്ചിട്ടുള്ളത്.

English Summary: Tovino Thomas's campaign against LDF candidate VS Sunil Kumar is misleading - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com