ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ലോജിക്കലി ഫാക്ട്സ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

സിപിഎം നേതാവായ സുഭാഷിണി അലി പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനത്തിന്റെ വിളക്കാണെന്നും രാഹുൽ ഗാന്ധിയെ വിമർശിക്കുകയും  ചെയ്തു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന് രാഷ്ട്രീയത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും അറിവില്ലെന്ന് പറഞ്ഞ് പ്രചരിക്കുന്ന വിഡിയോയിൽ അവർ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നുണ്ട്. 

രാജ്യത്തെ രക്ഷിക്കണമെങ്കിൽ നിങ്ങൾ മോദിക്ക് വോട്ട് ചെയ്യണം.  രാജ്യം മുഴുവൻ ഓടി നടന്നു അദ്ദേഹം പ്രവർത്തിക്കുന്നു. നാം അദ്ദേഹത്തോട് നന്ദിയുള്ളവരായിരിക്കണം. ലോകമെമ്പാടും നടക്കുന്ന യുദ്ധങ്ങളിൽ നിന്ന് അദ്ദേഹം നമ്മെ രക്ഷിക്കുന്നു .മോദി സമാധാനത്തിന്റെ ദീപസ്തംഭമാണെന്ന് ഞാൻ കരുതുന്നെന്നാണ് വൈറൽ വിഡിയോയിൽ പറയുന്നത്. പോസ്റ്റ് കാണാം

∙അന്വേഷണം

എല്ലാവരും വിവേകപൂർവ്വം വോട്ട്  ചെയ്യണമെന്നുള്ള കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ വൈറൽ വിഡിയോയിലെ സ്ത്രീ അല്ല സിപിഎം നേതാവ് സുഭാഷിണി അലിയെന്ന് കണ്ടെത്തി.

വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വ‌ിഡിയോയിൽ 99 ഖബർ എന്ന ലോഗോ ശ്രദ്ധയിൽപ്പെട്ടു. ഈ സൂചനയുപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ യൂട്യൂബിൽ 2024 ജനുവരി 29-ന് അപ്‌ലോഡ് ചെയ്‌ത സമാനമായ ഒരു വിഡിയോ ലഭിച്ചു. സുന്ദരികളായ പെൺകുട്ടികൾ രാഹുൽ ഗാന്ധിയോട് എന്തിനാണ് ദേഷ്യപ്പെടുന്നത്? എന്ന് ഹിന്ദിയിലുള്ള തലക്കെട്ടിനൊപ്പമാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മോദിയെ പുകഴ്ത്തിയാണ്   വിഡിയോയിൽ സംസാരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ  മാർച്ച് 12-ന്  പങ്കുവെച്ച് ഒരു വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു. 99 ഖബർ അപ്‌ലോഡ് ചെയ്‌ത വിഡിയോ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ നിന്നും ലഭിച്ചത്. ഈ വിഡിയോയിലും മോദിയെ പുകഴ്ത്തുന്നത് കേൾക്കാം. എന്നാൽ, രണ്ട് വിഡിയോകളിലും സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ നൽകിയിട്ടില്ല. കൂടുതൽ തിരഞ്ഞെങ്കിലും സിപിഎം നേതാവ് സുഭാഷിണി അലി മോദിയെ പുകഴ്ത്തി സംസാരിക്കുന്ന തരത്തിലുള്ള ഒരു വാർത്ത റിപ്പോർട്ടും പുറത്തു വന്നിട്ടില്ല.  യൂട്യൂബിലും ഇത്തരത്തിലൊന്ന് കണ്ടെത്താൻ സാധിച്ചില്ല.

വെറൽ വിഡിയോ പ്രസംഗത്തിൽ നിന്ന്

വൈറലായ ചിത്രത്തിലെ സ്ത്രീക്ക് ഒറ്റനോട്ടത്തിൽ സുഭാഷിണി അലിയുമായി സാമ്യമുണ്ടെന്നത് ശരിയാണെങ്കിലും, സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വ്യത്യാസങ്ങൾ ഉണ്ടെന്ന് വ്യക്തമായി. വൈറൽ ക്ലിപ്പിലെ സ്ത്രീയുടെ ശബ്ദവും സുഭാഷിണി അലിയുടെ മുൻ അഭിമുഖങ്ങളുമായി ഞങ്ങൾ താരതമ്യം ചെയ്തപ്പോൾ അവരുടെ സംസാര രീതിയിൽ വോയിസും എല്ലാം വ്യത്യസ്തമാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. കൂടുതൽ പരിശോധന നടത്തിയപ്പോൾ സുഭാഷിണി അലി തന്റെ  ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ഇതുമായി ബന്ധപ്പെട്ട് എഴുതിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ഒരു വ്യാജ വിഡിയോ ആണ്, എന്റെ ശബ്ദമല്ല. എന്റെ കാഴ്ച്ചപ്പാടുകളല്ല. ഞാൻ ഇത് സംബന്ധിച്ച് ഇസിഐക്കും പൊലീസിനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവർ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം എന്ന് തലക്കെട്ട് നൽകിയാണ് അവർ വിഡിയോ പങ്കുവെച്ചിട്ടുള്ളത്. പോസ്റ്റുകൾ കാണാം

∙വസ്തുത

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ, പ്രധാനമന്ത്രി മോദിയെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുകയും രാഹുൽ ഗാന്ധിയെ വിമർശിക്കുകയും ചെയ്യുന്ന വിഡിയോ സിപിഎം നേതാവ് സുഭാഷിണി അലിയുടെതല്ല. മറ്റൊരു സ്ത്രീയുടെ വിഡിയോ അവരുടെ പേരിൽ പ്രചരിക്കുകയാണ്. സുഭാഷിണി അലി തന്നെ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

English Summary : The video commenting on Modi and criticizing Rahul Gandhi is not of CPM leader Subhashini Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com