ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇന്ത്യാടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

രാജ്യത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിക്കെതിരെ ഇന്ത്യാ മുന്നണിയും സജീവമായി രംഗത്തുണ്ട്. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ റാലിക്കിടെ ഇന്ത്യാ മുന്നണി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

"അസംഗഡിൽ അഖിലേഷ് യാദവിന്റെ പൊതു റാലിയിൽ INDIA സഖ്യം പ്രവർത്തകർ പരസ്പരം തല്ലുന്നു.." എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. അസംഗഢ് റാലിയിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി പൊലീസ് ലാത്തിച്ചാർജ് നടത്തിയതിന്റെ വിഡിയോയാണിത്. ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്

A1

∙ അന്വേഷണം

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ദൃശ്യം ഐഎഎൻഎസ് ന്യൂസ് ഏജൻസിയുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവച്ചിരിക്കുന്നത് കണ്ടെത്തി.  "അസംഗഢിലെ സരായ് മീറിൽ എസ്പി നേതാവ് അഖിലേഷ് യാദവിന്റെ റാലിക്കിടെ പാർട്ടി പ്രവർത്തകർ ബഹളമുണ്ടാക്കുകയും കസേരകൾ തകർക്കുകയും ചെയ്തു. പൊലീസ് ലാത്തി വീശിയാണ് മറുപടി നൽകിയത്" എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കാണാം 

A3

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കീവേഡ് സെർച്ച് നടത്തിയപ്പോൾ സംഭവവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ കണ്ടെത്താനായി. അസംഗഢിലെ റാലിക്കിടെ അമിത ആവേശത്തിൽ പാർട്ടി പ്രവർത്തകൾ കസേരകൾ നശിപ്പിക്കുകയും ബാരിക്കേഡ് മറികടക്കുകയും ചെയ്തതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്കു. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പങ്കെടുത്ത പ്രയാഗ്‌രാജിലെ റാലിയിൽ ഉണ്ടായതിന് സമാനമായി, പ്രതീക്ഷിച്ചതിലും അധികം ആളുകൾ പരിപാടിക്ക് എത്തിയതാണ് അസംഗഢിൽ പൊലീസ് ലാത്തിച്ചാർജിൽ കലാശിച്ചതെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ഈ വിഡിയോ റിപ്പോർട്ട് കാണാം. 

പ്രചാരത്തിലുള്ള വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോഴും ഇതിൽ പൊലീസ് ആൾക്കൂട്ടത്തിന് നേരെ ലാത്തി വീശുന്നതാണ് കാണുന്നത്, പാർട്ടി പ്രവർത്തകർ തമ്മിലടിക്കുന്നതായി കാണുന്നില്ല. ആൾക്കൂട്ടം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതും നിയന്ത്രിക്കാൻ സാധിക്കാത്ത വിധം തിരക്കുണ്ടാക്കിയതുമാണ് ലാത്തി ചാർജിലേക്ക് നയിച്ചതെന്ന് മറ്റൊരു റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. പ്രവർത്തകർ തമ്മിൽ കലഹമുണ്ടായതായി പറയുന്നുണ്ടെങ്കിലും കയ്യേറ്റമോ തമ്മിൽ തല്ലോ ഉണ്ടായതായി റിപ്പോർട്ടുകളിലില്ല. ഈ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട്  കാണാം.

A2

ലഭ്യമായ വിവരങ്ങളിൽ നിന്ന് ഇന്ത്യാ സഖ്യത്തിലെ പാർട്ടി പ്രവർത്തകർ തമ്മിലടിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വിഡിയോ പൊലീസ് ലാത്തിച്ചാർജിന്റേതാണെന്ന് വ്യക്തമായി.

∙ വസ്തുത

പ്രചാരത്തിലുള്ള വിഡിയോ അസംഗഢിൽ റാലിക്കിടെ നടന്ന ലാത്തിച്ചാർജിന്റേതാണ്. നിയന്ത്രിക്കാനാകാത്ത ആൾക്കൂട്ടം കാരണമാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.

English Summary :The popular video is of a police lathicharge during a rally in Azamgarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com