ADVERTISEMENT

കേരളത്തിൽ എത്തിയ വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട വാർത്തകൾ എന്നും സജീവമാണ്. കനത്ത മഴയിൽ വന്ദേഭാരത് എക്സ്പ്രസ്സ് ചോർന്നൊലിക്കുന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വാർത്തയ്ക്ക് മേമ്പെ‍ാടി കൂട്ടി ലോക്കോ പൈലറ്റ് കുടചൂടി ട്രെയിൻ ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ സത്യാവസ്ഥയെ കുറിച്ച് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് വിഭാഗം പരിശോധിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങൾ കാണാം.

https://twitter.com/DrDatta01/status/1651264656709922816

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം, കടപ്പാട് :ട്വിറ്റർ
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം, കടപ്പാട് :ട്വിറ്റർ

https://twitter.com/KrisNair1/status/1651119775425388544

അന്വേഷണം

വന്ദേ ഭാരത് ട്രെയിനിലെ ചോർച്ചയെ തുടർന്ന് ലോക്കോ പൈലറ്റ് കുട പിടിച്ചിരുന്ന്  ട്രെയിൻ നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട വന്ദേ ഭാരത് ട്രെയിനിൽ കനത്ത മഴയെ തുടർന്ന്  എക്സിക്യൂട്ടീവ് കോച്ചിൽ വെള്ളം ഇറങ്ങിയിരുന്നു. ഈയൊരു ബോഗിക്കുള്ളിൽ മാത്രമാണ് ചോർച്ചയുണ്ടായത്. എസിയിൽ നിന്ന് ലീക്കേജ് ഉണ്ടായി സീറ്റിന്റെ അരികിലേക്ക് കിനിഞ്ഞിറങ്ങിയതാണെന്ന് പരിശോധനയ്ക്കു ശേഷം റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. അടിയന്തരമായി ചോർച്ച പരിഹരിച്ച് ട്രെയിൻ യാത്ര തുടരുകയും ചെയ്തു. പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ പരിശോധിക്കാൻ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ടൂൾ വഴി   പരിശോധിച്ചപ്പോൾ  2017 ഓഗസ്റ്റ് 9ന്  ഇന്ത്യൻ റെയിൽവേയെയും റെയിൽവേ മന്ത്രിയെയും ടാഗ് ചെയ്ത് സുചേത ദലാൽ എന്ന മാധ്യമ പ്രവർത്തക ബോങ്കോനാരീ എന്ന ട്വിറ്റർ പേജിൽ  പോസ്റ്റ് ചെയ്ത വീഡിയോയിലെ ലോക്കോ പൈലറ്റിന്റെ ചിത്രമാണ് കേരളത്തിലെ വന്ദേ ഭാരതിലെ ചിത്രം എന്ന തരത്തിൽ പ്രചരിക്കുന്നത് എന്ന് വ്യക്തമായി. ഈ പോസ്റ്റിന് 535 റീ ട്വീറ്റുകളും 54കമന്റുകളും 486ലൈക്കുകളും ലഭിച്ചിട്ടുണ്ട്. 

ലിങ്ക്

https://twitter.com/i/status/895112733674266624

2015 ജൂലൈ 25ന് ജാർഖണ്ഡിലെ ധൻബാദിൽ ചിത്രീകരിച്ച വിഡിയോയാണിത്. വീഡിയോ സംബന്ധിച്ച് റെയിൽവേ വിശദീകരണവും നൽകിയിട്ടുണ്ട്.

ലിങ്ക്

https://twitter.com/RailMinIndia/status/895136396167360512?

https://www.facebook.com/watch/?v=1235598469885766

വസ്തുത

വന്ദേ ഭാരത് ട്രെയിനിലെ ചോർച്ചയെ തുടർന്ന് ലോക്കോ പൈലറ്റ് കുട ചൂടി ട്രെയിൻ നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്.  2017ൽ  ട്വിറ്ററിൽ പ്രചരിച്ച വിഡിയോ ദൃശ്യത്തിൽ നിന്നുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വന്ദേ ഭാരത് ട്രെയിനിലെ എക്സിക്യൂട്ടീവ് കോച്ചിലെ എസിയിൽ നിന്ന് ലീക്കേജ് ഉണ്ടായി സീറ്റിന്റെ അരികിലേക്ക് വെള്ളം ഇറങ്ങിയതാണെന്ന് പരിശോധനയ്ക്ക് ശേഷം റെയിൽവേ അധികൃതരും വ്യക്തമാക്കിയിരുന്നു. ചിത്രം സംബന്ധിച്ച കൂടുതൽ പരിശോധനയിൽ നിന്ന് ഇന്ത്യൻ റെയിൽവേ ഔദ്യോഗിക പേജിൽ പങ്കുവച്ച വന്ദേ ഭാരത് ട്രെയിനിലെ അത്യാധുനിക ലോക്കോ പൈലറ്റ് ക്യാബിനും പ്രചരിക്കുന്ന ചിത്രത്തിലുള്ളതും വ്യത്യസ്തമാണെന്നും വ്യക്തമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com