കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും അനുബന്ധ ഓഫിസുകളിലെയും വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനമാണ് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അഥവാ എസ്എസ്‌സി. ഔദ്യോഗികമെന്ന തരത്തിൽ ട്വിറ്ററിൽ പ്രചരിക്കുന്ന സ്റ്റാഫ് സിലക്‌ഷൻ കമ്മിഷന്റെ പേജിന്‍റെ യാഥാർത്ഥ്യം അറിയാം. എസ്എസ്സിയുടേതെന്ന തരത്തിൽ ട്വിറ്ററിൽ പ്രചരിക്കുന്ന പേജ് താഴെ നൽകിയ ലിങ്കിൽ കാണാം.

ലിങ്ക്
https://twitter.com/ssc_official__?la
അന്വേഷണം
നിരവധി സർക്കാർ പ്രവേശന പരീക്ഷകൾ നടത്തുന്നതിന് ഉത്തരവാദിത്തമുള്ള സ്റ്റാഫ് സിലക്‌ഷൻ കമ്മിഷന് (എസ്എസ്‌സി) ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇല്ലെന്ന സ്ഥിരീകരണമാണ് കീ വേർഡുകൾ ഉപയോഗിച്ചുള്ള ആദ്യ സെർച്ചിൽ തന്നെ സ്ഥിരീകരിക്കാനായത്. എസ്എസ്‌സിക്ക് ഔദ്യോഗിക വിവരങ്ങൾക്കുള്ള വെബ്സൈറ്റായ http://ssc.nic.in മാത്രമാണുള്ളത്. ട്വിറ്റർ പേജ് സംബന്ധിച്ച് കൂടുതൽ തിരഞ്ഞപ്പോൾ എസ്എസ്‌സി ട്വിറ്റർ പേജ് വ്യാജമാണെന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ സ്ഥിരീകരണവും ലഭിച്ചു.

ലിങ്ക്
https://www.facebook.com/photo/?fbid=535760412074087&set=a.300531488930315
വ്യാജ എസ്എസ്‌സി ട്വിറ്റർ പേജ് സംബന്ധിച്ച് ഇന്ത്യൻഎക്സ്പ്രസ്, മിൻറ് തുടങ്ങിയ മാധ്യമങ്ങളും വാർത്തകൾ നൽകിയിട്ടുണ്ട്.
ലിങ്ക്
വസ്തുത
സ്റ്റാഫ് സിലക്‌ഷൻ കമ്മിഷന്റെ ട്വിറ്റർ അക്കൗണ്ട് വ്യാജമാണ്.എസ്എസ്‌സിക്ക് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇല്ല. ഔദ്യോഗിക വിവരങ്ങൾക്കുള്ള എസ്എസ്‌സിയുടെ വെബ്സൈറ്റാണ് https://ssc.nic.in

English Summary: Does SSC have a Twitter account - Fact Check