ADVERTISEMENT

ചൈനയിൽ നിന്ന് ഭക്ഷ്യയോഗ്യമായ കൃത്രിമ കാബേജ് എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭക്ഷണപ്രേമികളെ ആശങ്കയിലാക്കി നിരവധി വിഡിയോകളാണ് ചൈനീസ് കാബേജ് എന്ന പേരിൽ പ്രചരിക്കുന്നത്. വിഡിയോയുടെ സത്യമറിയാൻ നിരവധി പേരാണ് കമന്റ് ബോക്സുകളിൽ രംഗത്തുവരുന്നതും. പ്രചരിക്കുന്ന വിഡിയോയുടെ വസ്തുത മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം പരിശോധിക്കുന്നു.

പ്രചരിക്കുന്ന വിഡിയോയുടെ സ്ക്രീൻ ഷോട്ട്
പ്രചരിക്കുന്ന വിഡിയോയുടെ സ്ക്രീൻ ഷോട്ട്

∙ അന്വേഷണം

വിഡിയോയുടെ സ്ക്രീൻ‌ ഷോട്ടുകൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ തിരഞ്ഞപ്പോൾ  https://outoftownblog.com വെബ്സൈറ്റിൽ  Activities in Sample Village Iwasaki എന്ന തലക്കെട്ടോടെ വിഡിയോയുടെ പ്രസക്ത ഭാഗങ്ങൾ കണ്ടെത്തി. ഗിഫുവിലെ ഗുജോ ഹച്ചിമാനിലെ പ്രാദേശിക വ്യവസായങ്ങളിലൊന്നാണ് കൃത്രിമ ഭക്ഷണ സാംപിൾ മോഡലുകളുടെ നിർമ്മാണം.

ഭക്ഷണ സാംപിൾ മോഡലുകൾ പ്രദർശിപ്പിക്കുന്നതിനും അനുഭവിക്കുന്നതിനുമുള്ള ഒരു സൗകര്യമാണ് സാംപിൾ വില്ലേജ് ഇവസാക്കി ഒരുക്കുന്നതും. സന്ദർശകർക്ക് വിവിധ സാംപിളുകൾ ഉണ്ടാക്കുന്ന അനുഭവം ലഭിക്കും എന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം. നഗരത്തിലെ റസ്റ്ററന്റുകളിൽ പ്രദർശിപ്പിക്കുന്നതിനാണ് പ്രധാനമായും ഇത്തരം സാംപിളുകൾ നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ ഒരു ഭക്ഷണ സാംപിൾ നിർമാണമാണ് വിഡിയോയ്ക്കാധാരം.

ഇവിടെയുള്ള റസ്റ്ററന്റുകളിൽ സാധാരണ ഹോട്ടലുകളിൽ ലഭ്യമാക്കുന്ന മെനു കാര്‍ഡുകൾക്ക് പകരം മെഴുക്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണവസ്തുക്കളുടെ മാതൃകയാണ് പ്രദർശിപ്പിക്കുന്നത്. ഇത്തരത്തിൽ നിർമ്മിക്കുന്ന കാബേജിന്റെ വിഡിയോയാണ് വിപണിയിലുള്ള ചൈനീസ് കാബേജ് എന്ന തരത്തിൽ പ്രചരിക്കുന്നതും.

∙ വസ്തുത

ഭക്ഷ്യയോഗ്യമായ കൃത്രിമ  ചൈനീസ് കാബേജ് നിർമ്മാണത്തിന്റെ ദൃശ്യങ്ങളല്ല പ്രചരിക്കുന്നത്. ജപ്പാനിലെ റസ്റ്ററന്റുകളിൽ പ്രദർശിപ്പിക്കുന്നതിന്  മെഴുകുപയോഗിച്ച് സാംപിൾ‌ കാബേജ് നിർമ്മിക്കുന്നതിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്

English Summary: Chinese Fake Cabbages Viral Video - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com