Manorama Online Manorama Online

ഇത് മണിപ്പുരിലെ അക്രമങ്ങൾക്ക് എതിരായ പ്രതിഷേധമല്ല | വസ്തുതയറിയാം – Fact Check

nirbhaaya
കടപ്പാട് : ഫെയ്സ്ബുക്
SHARE

സംഘർഷബാധിതമായ മണിപ്പുരിലെ വാർത്തകൾ ചിത്രങ്ങളായും വിഡിയോകളായും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ഇവയിൽ പലതും വ്യാജവാർത്തകളാണെന്നതാണ് ഏറെ ആശങ്കാജനകം. മണിപ്പുരിൽ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം എന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വസ്തുതയറിയാം

∙ അന്വേഷണം

പ്രതിഷേധക്കാർ തെരുവിലിറങ്ങുന്നത് കാണിക്കുന്ന ഒരു കൂട്ടം ചിത്രങ്ങളാണ് മണിപ്പുർ അക്രമവുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പോസ്റ്റിൽ പ്രചരിക്കുന്ന നാലു ചിത്രങ്ങളിൽ മൂന്നെണ്ണം പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നതും നാലാമത്തെ ചിത്രത്തിൽ വൻ ജനക്കൂട്ടത്തിനിടയിൽ ഒരു സംഘമാളുകൾ ഒരു ബസിനു മുകളിൽ കയറി നിന്ന് പ്രതിഷേധിക്കുന്നതുമാണ്.

‘മണിപ്പുരിൽ കുക്കി വിഭാഗക്കാരായ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിനെതിരെ സർക്കാരിന്റെ നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യക്കാർ തെരുവിലിറങ്ങി പ്രതിഷേധിച്ചു’ – ബലാത്സംഗങ്ങളും കൊലപാതകങ്ങളും തടയാൻ ഒന്നും ചെയ്യാതെ സർക്കാർ രണ്ടു മാസത്തിലേറെയായി ഉറങ്ങുകയാണെന്ന കുറിപ്പോടെയാണ് പോസ്റ്റ് .

nirbhaya

ചിത്രങ്ങളുടെ റിവേഴ്‌സ് ഇമേജ് തിരയലിൽ റോയിട്ടേഴ്‌സ് ഫോട്ടോ ഗാലറിയിൽ2012 ഡിസംബർ 22-ന്  രണ്ട് ജലപീരങ്കികൾ വെള്ളം ചീറ്റുന്ന ചിത്രം ഞങ്ങൾ കണ്ടെത്തി. 

protest nirbhaya

2012 ഡിസംബർ 22 ന് ന്യൂഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ നടന്ന റാലിയിൽ പങ്കെടുത്ത പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം റോയിട്ടേഴ്സ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ചെയ്ത ആയിരക്കണക്കിനാളുകളെ പിന്തിരിപ്പിക്കാൻ ബാറ്റൺ, കണ്ണീർ വാതകം, ജലപീരങ്കി എന്നിവ പൊലീസ് പ്രയോഗിച്ചു എന്നും ഊ ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.  പ്രതിഷേധത്തിന്റെ കൂടുതൽ‌ ചിത്രങ്ങളും റോയിട്ടേഴ്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

2012 ലെ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾക്കൊള്ളുന്ന 2020 ലെ മറ്റൊരു വാർത്താ റിപ്പോർട്ടിൽ ബസിനു മുകളിൽ കയറി നിന്നു പ്രതിഷേധിക്കുന്നവരുടെ ചിത്രവും കണ്ടെത്തി. 

2012 ഡിസംബർ 16-ന് പാരാമെഡിക്കൽ വിദ്യാർത്ഥിനിയുടെ ക്രൂരമായ കൂട്ടബലാത്സംഗവും പീഡനവും രാജ്യവ്യാപകമായ കോളിളക്കം സൃഷ്ടിച്ചു എന്നാണ് റിപ്പോർട്ടിലെ ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പ്. 

nirbhaya fake photo

ലഭ്യമായ റിപ്പോര്‍ട്ടുകളിൽ നിന്ന്, പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം നിർഭയ കേസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമാണെന്ന് കണ്ടെത്തി. 

2012 ഡിസംബർ 16 ന് ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ 23 കാരിയായ യുവതിയെ ആറു പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ക്രൂരമായ ആക്രമിക്കപ്പെട്ട പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു. ഇത് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഈ സംഭവത്തിന്റെ ചിത്രങ്ങളാണ് മണിപ്പുരിലെ ചിത്രങ്ങൾ എന്ന തരത്തിൽ പുതിയതായി കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

factnirbhaya

‌∙ വസ്തുത

 2012-ലെ നിർഭയ പ്രതിഷേധത്തിന്റെ പഴയ ചിത്രങ്ങളും മണിപ്പുർ അക്രമത്തിന്റെ ചിത്രങ്ങളെന്ന തരത്തിൽ പ്രചരിക്കപ്പെടുന്നുണ്ട്. ഈ ചിത്രങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതാണ്.

English Summary: 2012 Nirbhaya protest images falsely circulated as of Manipur violence - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS