Manorama Online Manorama Online

ഇത് ലൂണ–25 തകർന്ന ദൃശ്യമല്ല! സത്യമറിയാം | Fact Check

luna
SHARE

ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ–3ന്റെ വിജയത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. ഇതിനിടെ ചന്ദ്രനിൽ തകർന്ന റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ 25 തകരുന്ന ദൃശ്യമെന്ന് അവകാശപ്പെട്ട് ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.വാസ്തവമറിയാം. 

അന്വേഷണം

പ്രചരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ലേക്ക് സന്ദേശം അയച്ചത്. 

വിഡിയോയുടെ കീഫ്രെയിമുകള്‍ ഗൂഗിൾ റിവേഴ്സ് ഇമേജിന്റെ സഹായത്തോടെ  തിരഞ്ഞപ്പോൾ ഇതേ വീഡിയോ “Aleksey__n” എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. വിഡിയോ അനിമേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.ചന്ദ്രയാനെപ്പോലെ ആളില്ലാ ദൗത്യമായിരുന്ന ലൂണ 25ന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ ചാന്ദ്ര പര്യവേക്ഷകരെയും കാണിക്കുന്നുണ്ട്. 

കൂടുതൽ തിരഞ്ഞപ്പോൾ astronomybasics എന്ന  അക്കൗണ്ടിലും വിഡിയോ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. നിരവധി പേരാണ് വിഡിയോയുടെ അനിമേഷൻ മികവിനെ അഭിനന്ദിക്കുന്ന കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഞങ്ങളുടെ സാങ്കേതിക വിഭാഗവുമായി ചേർന്ന് വിഡിയോ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ സിജിഎ സാങ്കേതികതയുപയോഗിച്ച് നിർമ്മിച്ച വിഡിയോയാണിതെന്ന് വ്യക്തമായി. ബഹിരാകാശ ശാസ്ത്ര മേഖലയിൽ സിജിഎ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചറിയാം. 

വസ്തുത

പ്രചരിക്കുന്ന വിഡിയോ ആനിമേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ്. റഷ്യയുടെ ലൂണ 25–ന് വിഡിയോയുമായി ബന്ധമില്ല.

English Summary: This is not lunas crash landing in Moon - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗോപാംഗനേ...

MORE VIDEOS