ADVERTISEMENT

മലപ്പുറത്ത് പെരിന്തൽമണ്ണ റൂട്ടിൽ അരിപ്ര പാടത്ത് വിമാനം ഇടിച്ചിറക്കി എന്ന തരത്തിലൊരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. പ്രചരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ലേക്ക് സന്ദേശം അയച്ചത്. വസ്തുതയറിയാം.

 

കടപ്പാട് :  വാട്‍സാപ്
കടപ്പാട് : വാട്‍സാപ്

അന്വേഷണം

newflightaripra

 

വിമാനത്തിൽ കലിറ്റ എയർ എന്ന് എഴുതിയിരിക്കുന്ന സൂചന ഉപയോഗിച്ചുള്ള കീവേഡുകളുടെ തിരയലിൽ 2023 ഓഗസ്റ്റ് ഏഴിന് ചൈനയിലെ നിംഗ്ബോ ലിഷെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻറ് ചെയ്യുന്നതിനിടെ അമേരിക്കൻ എയർ കാർഗോ കമ്പനിയായ കലിറ്റ എയറിന്റെ ബോയിങ് 747-400 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് സിംപിൾ ഫ്‌ളൈയിങ് എന്ന വെബ്സൈറ്റിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. കൂടാതെ ഫ്ളൈറ്റ് മോഡ് എന്ന ട്വിറ്റർ ഹാൻറിലിൽ നിന്ന് ഈ വിമാനം ലാൻറ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തതായും കണ്ടെത്തി. 

 

ഇതേ അപകടത്തെ കുറിച്ചുള്ള വാർത്ത എയർലൈവ് എന്ന ഏവിയേഷൻ വെബ്‌സൈറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാൻഡിംഗിനിടെ കലിറ്റ എയറിന്റെ  N401KZ  രജിസ്ട്രേഷൻ  നമ്പറുള്ള  ബോയിങ് 747-400F ഫ്‌ളൈറ്റ് K 4968 റൺവേയിൽ നിന്ന് തെന്നിമാറി എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.ഞങ്ങളുടെ പ്രാദേശിക റിപ്പോർട്ടറിൽ നിന്ന് വിവരങ്ങൾ തേടിയപ്പോഴും ഇത്തരമൊരു സംഭവം മലപ്പുറത്ത് നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

 

വസ്തുത

 

മലപ്പുറത്തെ അരിപ്രയിൽ വിമാനം ഇടിച്ചിറക്കി എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത് അമേരിക്കൻ എയർ കാർഗോ കമ്പനിയായ കലിറ്റ എയറിന്റെ വിമാനം ചൈനയിലെ നിങ്‌ബോ ലിഷെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻറ് ചെയ്യുന്നതിനിടെ റൺവെയിൽനിന്ന് തെന്നിമാറിയതിന്റെ ദൃശ്യങ്ങളാണ്.

 

English Summary :This is not the plane that crashed in Aripra field-Fact Check 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com