Manorama Online Manorama Online

ചന്ദ്രയാൻ–3 പകർത്തിയ ഭൂമിയുടെ ചിത്രം? വാസ്തവമറിയാം | Fact Check

moonchandra
കടപ്പാട് : ഫെയ്‍സ്ബുക്
SHARE

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വാർത്തകളും വിശേഷങ്ങളും കൊണ്ട് നിറയുകയാണ് സമൂഹ മാധ്യമങ്ങൾ. ചന്ദ്രനിൽ നിന്ന് അയച്ച ഭൂമിയുടെ ചിത്രമെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരം. ഈ ചിത്രത്തിന്റെ സത്യമറിയാം.

moonchandra1
പ്രചരിക്കുന്ന ചിത്രം

∙ അന്വേഷണം

ചിത്രത്തിന്റെ ആധികാരികതയെക്കുറിച്ചറിയാൻ ആദ്യം തന്നെ  ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ട്വിറ്റർ പേജ് പരിശോധിച്ചു. ചന്ദ്രയാൻ –3 സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ ചിത്രങ്ങളും വിഡിയോകളുമടക്കം ഐഎസ്ആർ‌ഒ ഒൗദ്യോഗിക പേജിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാൽ പേജിൽ ഇത്തരമൊരു ചിത്രം പ്രസിദ്ധീകരിച്ചിട്ടില്ല. ഓഗസ്റ്റ് 23ന് ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ  പകർത്തിയ ചന്ദ്രോപരിതലത്തിന്റെ ചിത്രം മാത്രമാണ് ഐഎസ്ആർഒ ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്.

moonchandra3
കടപ്പാട് : ഐഎസ്ആർഒ

റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ ചിത്രം പരിശോധിച്ചതിൽ നിന്നും Wion ന്യൂസിന്റെ വെബ് സ്റ്റോറീസ് ശ്രേണിയിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളും അനുബന്ധ റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ  നിർമ്മിച്ച ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നുള്ള ഭൂമിയുടെ  ചിത്രങ്ങളാണിതെന്ന അടിക്കുറിപ്പുമായി വൈറൽ ചിത്രമുൾപ്പടെ നിരവധി ചിത്രങ്ങൾ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ചന്ദ്രനിൽ നിന്നുള്ള എട്ട് ഗ്രഹങ്ങളുടെയും സാങ്കല്‍പിക ചിത്രങ്ങളും റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.

moonchandra2
കടപ്പാട് : https://www.wionews.com/web-stories/india-news/how-earth-will-look-from-moon-after-chandrayaan3-lands-1690525282909

∙ വസ്തുത

ചന്ദ്രയാൻ 3 പകർത്തിയതായി പ്രചരിക്കുന്ന ഭൂമിയുടെ ചിത്രം വ്യാജമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലൂടെ Wion ന്യൂസ് തയ്യാറാക്കിയതാണ് ചിത്രം

English Summary : Viral Image Of Earth Taken From Moon Is AI Generated-Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS