Manorama Online Manorama Online

ഇവർ 'സീതാരാമ'ത്തിലെ യഥാർഥ ജോടികളോ? വാസ്തവമറിയാം | FactCheck

Mrinaldulqar
SHARE

ദുൽഖർ സൽമാനും മൃണാൾ താക്കൂറും അഭിനയിച്ച ചലച്ചിത്രമായിരുന്നു ‘സീതാരാമം’. ഈ ചലച്ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയാണ് മുന്നേറിയത്. ‘സീതാരാമം’ സിനിമയിലെ ജോഡികളായ ദുൽഖറിന്റെയും മൃണാളിന്റെയും ചിത്രങ്ങൾക്കൊപ്പം   യഥാർഥ ജീവിതത്തിലെ ജോഡികളെന്ന അവകാശവാദവുമായി മറ്റ് രണ്ട് പേരുടെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

അന്വേഷണം

യഥാർഥ ജീവിത കഥയിലെ ‘സീതാരാമം’, യഥാർഥ ജീവിതത്തിൽ നൂർ ജഹാനും ലെഫ്റ്റനന്റ് റാമും എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

dulqar

 ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് ഞങ്ങൾ ചിത്രം തിരഞ്ഞപ്പോൾ ഒരു ട്വിറ്റർ പോസ്റ്റിൽ ഇതേ ചിത്രം ഞങ്ങൾ കണ്ടെത്തി. ചിത്രത്തിലുള്ളത് ലെഫ്റ്റനന്റ് റാം പ്രകാശ് റൊപ്പേരിയയാണെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇതിഹാസത്തെ ഓർമിക്കുന്നു. എൽടി റാം പ്രകാശ് റൊപ്പേരിയ (അശോക് ചക്ര) 10 ജൂൺ 1959 മുതൽ 09 ജൂൺ 1984 വരെ, സൈനിക് സ്കൂൾ കുഞ്ച്പുര പൂർവ്വ വിദ്യാർത്ഥി, പി/990, 1969. 1981 ഡിസംബർ 19-ന് മദ്രാസ് റെജിമെന്റിന്റെ 26-ാം ബറ്റാലിയനിൽ ഇന്ത്യൻ ആർമിയിൽ കമ്മിഷൻ ചെയ്തു. #ഓപ്പറേഷൻ ബ്ലൂസ്റ്റാർ #1984"എന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

jawan

1959 ജൂൺ 10-ന് ഹരിയാനയിലെ പാലി ഗ്രാമത്തിലാണ് ലെഫ്റ്റനന്റ് രാം പ്രകാശ് റൊപ്പേരിയ ജനിച്ചത്. 1985-ൽ മരണാനന്തര ബഹുമതിയായി ലഫ്റ്റനന്റ് രാം പ്രകാശ് റൊപ്പേരിയയ്ക്ക് അശോക ചക്ര നൽകി ആദരിച്ചു എന്നാണ് പോസ്റ്റ്.

major

ചിത്രത്തിലെ സ്ത്രീ 1921 ഫെബ്രുവരി 4-ന് ജനിച്ച ഒട്ടോമൻ ടർക്കിഷ് രാജകുമാരി ഫാത്തിമ നെസ്ലിസ ഒസ്മാനോഗ്ലുവാണെന്നും റിവേഴ്സ് ഇമേജ്  സെർച്ചിലൂടെ തിരിച്ചറിഞ്ഞു. 

കൂടുതൽ തിരഞ്ഞപ്പോൾ ഫാതിമ നെസ്ലിസ സുൽത്താന: അവസാനത്തെ ഓട്ടോമൻ സുൽത്താന എന്ന തലക്കെട്ടോടെയുള്ള ഒരു YouTube  വിഡിയോ ഞങ്ങൾ കണ്ടെത്തി. 

കൂടാതെ ഗൂഗിൾ ബുക്സിലെ 'നെസ്ലിഷാ - ദ് ലാസ്റ്റ് ഓട്ടോമൻ രാജകുമാരി' എന്ന പുസ്തകമനുസരിച്ച്, രാജകുമാരി നെസ്ലിഷാ ഒസ്മാനോഗ്ലു അവസാനത്തെ ഓട്ടോമൻ സുൽത്താൻ വഹിദ്ദീന്റെ ചെറുമകളാണ്. 

www.royalwatcherblog.com പ്രകാരം, 1940-ൽ മുഹമ്മദ് അബ്ദുൽ മനെയിം രാജകുമാരനെ ഇവർ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. അബ്ബാസ് ഹിൽമി രാജകുമാരനും ഇക്ബാൽ മനെയിം രാജകുമാരിയും. 1952 ജൂലൈയിലെ വിപ്ലവത്തിനുശേഷം, രാജകുമാരി കോടതിയുടെ പ്രഥമ വനിതയായപ്പോൾ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരവധി കായിക പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. രേഖകളനുസരിച്ച് ഈ കാലയളവിന് ശേഷമാണ് 1959ൽ  ലെഫ്റ്റനന്റ് രാം പ്രകാശ് റൊപ്പേരിയയുടെ ജനനം 

വസ്തുത

‘സീതാരാമം’ സിനിമയിൽ ചിത്രീകരിച്ച യഥാർത്ഥ ജീവിത ജോഡികളാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളതെന്ന വാദം തെറ്റാണ്.

English Summary: This is not the real Couple in Sitaramam Movie - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS