Manorama Online Manorama Online

ജി–20 ഉച്ചകോടിക്ക് 400 കോടി ചെലവിൽ ബുള്ളറ്റ് പ്രൂഫ് ഔഡി കാറുകളോ? സത്യമറിയാം | Fact Check

postmain
Source : Twitter
SHARE

ജി20 ഉച്ചകോടി 2023 സെപ്തംബർ 8, 9 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുകയാണ്. അമേരിക്ക, ചൈന, റഷ്യ, ജപ്പാൻ തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.ഇതിനിടെ 400 കോടി രൂപയോളം മുടക്കി ഉച്ചകോടിക്കായി 50 ബുള്ളറ്റ് പ്രൂഫ് ഔഡി  കാറുകൾ കേന്ദ്ര സർക്കാർ‌ വാങ്ങുന്നുവെന്ന അവകാശവാദവുമായുള്ള നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് സന്ദേശം അയച്ചത്. വാസ്തവമറിയാം. 

∙  അന്വേഷണം

ഇന്ത്യൻ നികുതിദായകൻ 2000 രൂപ ചെലവഴിക്കും. പ്രധാനമന്ത്രി മോദി നടത്തുന്ന 400 കോടി.ജി20 ധൂർത്ത് എന്ന കുറിപ്പിനൊപ്പമാണ് ഒരു പത്ര വാർത്തയുടെ ചിത്രത്തോടു കൂടി ഞങ്ങൾക്ക് സന്ദേശം ലഭിച്ചത്.

കീവേഡുകളുടെ പരിശോധനയിൽ ഓഗസ്റ്റ് 25നുളള ടിഎംസി എംപി സാകേത് ഗോഖലയുടെ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി.

car psg

ജി 20 ഉച്ചകോടിക്കായി ഇന്ത്യൻ സർക്കാർ 50 ബുള്ളറ്റ് പ്രൂഫ് ഔഡി കാറുകൾ വാങ്ങുന്നു, ഇതിന് 400 കോടിയിലധികം ചെലവ് വരും എന്ന തലക്കെട്ടിൽ ഡിഎൻഎ പ്രസിദ്ധീകരിച്ച ലേഖനവും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു ദിവസത്തെ പിആർ പരിപാടിക്കായി മോദി സർക്കാർ ചെലവഴിക്കുന്നത് 50 കവചിത കാറുകൾ വാങ്ങാൻ 400 കോടി. വെറും രണ്ടു ദിവസത്തേക്ക് കാറുകൾക്ക് 400 കോടി?

നിലവിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ കാറുകൾ എടുത്ത് നവീകരിച്ചാൽ അവ വളരെ വിലകുറഞ്ഞതായിരിക്കും. ജി20യിൽ പങ്കെടുക്കുന്ന വിദേശ പ്രമുഖരെ സന്ദർശിക്കാനും അവരുടെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി  ഉപയോഗിക്കാനുമാണ് പ്രധാനമന്ത്രി മോദിയുടെ 400 കോടി ധൂർത്ത് എന്നാണ് വാർത്താക്കുറിപ്പിനൊപ്പം കുറിച്ചിരിക്കുന്നത്.

പ്രചരിക്കുന്ന വാർത്താ ചിത്രം പരിശോധിച്ചപ്പോൾ ഓഗസ്റ്റ് 23ന് ഡിഎൻഎ എന്ന മാധ്യമം നൽകിയ വാർത്തയാണിതെന്ന് വ്യക്തമായി. വാർത്തയെക്കുറിച്ച് കൂടുതൽ പരിശോധിച്ചപ്പോൾ ഡിഎൻഎയിൽ വന്ന വാർത്ത തെറ്റാണെന്നും സർക്കാർ കാറുകൾ വാങ്ങുകയല്ല, എൻഎസ‌്ജിയിൽ നിന്ന് പാട്ടത്തിനെടുക്കുകയാണെന്ന് വ്യക്തമാക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വിറ്റർ പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.

pibfact

സർക്കാർ 50 ബുള്ളറ്റ് പ്രൂഫ് ഓഡി കാറുകൾ വാങ്ങുന്നില്ലെന്നും, #G20 സന്ദർശിക്കുന്ന നേതാക്കളുടെ സുരക്ഷാ ആവശ്യങ്ങൾക്കായി ഒരു സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ എന്ന നിലയിൽ അത്തരം 20 കാറുകൾ 18 കോടി രൂപയ്ക്ക് പാട്ടത്തിനെടുത്തിട്ടുണ്ടെന്നും അതിൽ പരാമർശിക്കുന്നു. കാറുകളൊന്നും വാങ്ങിയിട്ടില്ലെന്നും പിഐബി വ്യക്തമാക്കുന്നു.

ഡിഎൻഎ പ്രസിദ്ധീകരിച്ച ലേഖനം പിന്നീട് എഡിറ്റ് ചെയ്ത് അപ്ഡേറ്റ് ചെയ്തതായും ഞങ്ങളുടെ പരിശോധനയിൽ വ്യക്തമായി.  വാർത്തയുടെ തലക്കെട്ട് "G20 ഉച്ചകോടി 2023 ഡൽഹിയിൽ പൂർണ്ണമായി പുരോഗമിക്കുന്നു, വിശദാംശങ്ങൾ അകത്ത്" എന്നാക്കി മാറ്റിയിട്ടുണ്ട്. തിരുത്തലായാണ് വാർത്ത നൽകിയിരിക്കുന്നത്. ഈ പകർപ്പിൽ മുമ്പ് ചില സംശയാസ്പദമായ വിവരങ്ങൾ അടങ്ങിയിരുന്നു, അത് ചൂണ്ടിക്കാണിച്ചതിന് ശേഷം ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു എന്നും വാർത്തയിൽ സൂചിപ്പിച്ചിട്ടുണ്ട്.

DNA

∙ വസ്തുത

ജി20 ഉച്ചകോടിക്കായി 50 ബുള്ളറ്റ് പ്രൂഫ് ഔഡി കാറുകൾ 400 കോടിക്ക് വാങ്ങുന്നുവെന്ന പ്രചാരണം തെറ്റാണ്.

English Summary: Government Procuring Armoured Cars For G20 Summit Is False

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA