ADVERTISEMENT

അതിർത്തി കാക്കുന്ന സൈന്യത്തിന്റെ അഭ്യർത്ഥന എന്ന തരത്തിൽ ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എല്ലാവരും സേന ജലം വാങ്ങാൻ ആവശ്യപ്പെട്ടുള്ള ഒരു സന്ദേശമാണ് പ്രചരിക്കുന്നത്. വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ​ലഭിച്ച സന്ദേശം ഞങ്ങൾ പരിശോധിച്ചു.സത്യമറിയാം.

അന്വേഷണം

ബിസ്ലേരിയും അക്വാഫിനയുമാണ് വിദേശ കമ്പനികൾ. ഈ വെള്ളം വാങ്ങാനുള്ള പണം ഭാരതത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർക്ക് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. യാത്ര ചെയ്യുമ്പോഴോ ഷോപ്പിംഗ് നടത്തുമ്പോഴോ "സേന ജല" (ആർമി വാട്ടർ) ആവശ്യപ്പെടുന്നു.ഈ സേനാ ജലം (ആർമി വാട്ടർ) മിക്കവാറും എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ് (മൊത്തവ്യാപാരത്തിൽ പോലും). ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യൻ ആർമി സേനാ ജാൽ അവതരിപ്പിച്ചു.  ജനറൽ വിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്താണ് ഇതിന് തുടക്കമിട്ടത്.  അര ലിറ്ററും ഒരു ലീറ്ററും പാക്കിൽ ലഭ്യമാണ്. അര ലിറ്ററിന്റെ വില ₹.6/- ഒരു ലിറ്റർ ₹.10/- മാത്രം.മറ്റ് കമ്പനികൾ ലിറ്ററിന് ₹.20/- എന്ന നിരക്കിലാണ് വെള്ളം വിൽക്കുന്നത്!

SENA WATER വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം സൈനിക വെൽഫെയർ കമ്മിറ്റിക്ക് അയയ്ക്കുന്നു.രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങൾക്കും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമാണ് പണം ഉപയോഗിക്കുന്നത്!സേന ജലം (ആർമി വാട്ടർ) നിർമ്മിക്കുന്നത് ഇന്ത്യൻ സൈന്യമാണ്, അതിനാൽ ടെലിവിഷനോ ഏതെങ്കിലും മാധ്യമമോ വാർത്തയോ ക്യാൻവാസിംഗോ ഇല്ല.  SENA WATER കുറഞ്ഞ നിരക്കിൽ വിൽക്കാനുള്ള ഒരു കാരണം ഇതാണ്.  ക്യാൻവാസിംഗ് ഇല്ലാത്തതിനാൽ വളരെ കുറച്ച് ആളുകൾക്ക് ഇതിനെക്കുറിച്ച് അറിയാം!നിങ്ങൾക്ക് പായ്ക്ക് ചെയ്ത കുടിവെള്ളം വാങ്ങാൻ ആഗ്രഹിക്കുമ്പോഴെല്ലാം, കടയിലെ കച്ചവടക്കാരനോട് സേന ജലം (ആർമി വാട്ടർ) ആവശ്യപ്പെടുക! നമ്മുടെ രാഷ്ട്രത്തെക്കുറിച്ച് നമുക്ക് അഭിമാനമുണ്ടെങ്കിൽ, ഈ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കാൻ വ്യാപകമായി ഷെയർ ചെയ്യുക! ജയ് ഹിന്ദ്, എന്നാണ് പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്.

Armyjal

കീവേഡുകളുപയോഗിച്ച് തിരഞ്ഞപ്പോൾ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷൻ (AWWA)  സേനാ ജല്‍ എന്ന പാക്കേജ്ഡ് വാട്ടർ സംരംഭം ആരംഭിച്ചെന്നും കുറഞ്ഞ നിരക്കിൽ വിൽക്കുന്നുവെന്നുമുള്ള അവകാശവാദം ശരിയാണ്. എന്നാൽ ഈ പായ്ക്ക് ചെയ്ത വെള്ളം സാധാരണക്കാരുടെ ഉപയോഗത്തിന് വാണിജ്യപരമായി ലഭ്യമല്ല. 

ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷന്റെ (AWWA) സംരംഭമായ സേന ജല്‍  ബോട്ടിലുകൾ വെറും 6 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2017 ഒക്‌ടോബർ 11 ന് ഇത് ഉദ്ഘാടനം ചെയ്തത്. AWWA യുടെ നേതൃത്വത്തിൽ ഇന്ത്യൻ ആർമി കുടുംബങ്ങളാണ് സേനാ ജൽ നിർമ്മിക്കുന്നത്.

ഞങ്ങൾക്ക് ലഭിച്ച വിഡിയോ റിപ്പോർട്ടുകൾ  AWWA,പാക്കേജു ചെയ്തകുടിവെള്ളം ഉത്പാദിപ്പിക്കാൻ തുടങ്ങിയത് സത്യമാണെങ്കിലും ഇത് വാണിജ്യപരമായി വിൽക്കുന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ട്.

മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, സൈന്യം വാണിജ്യ ആവശ്യങ്ങൾക്കായി സേന ജലം നിർമ്മിക്കുന്നില്ലെന്നും അതിനാൽ നിലവിൽ ഏജൻസി നിർദ്ദേശങ്ങളൊന്നും ഇല്ലെന്നും പറയുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ വിറ്റഴിച്ചാൽ സേനാ ജലിന് ഏജൻസികളുടെ ആവശ്യകത ഉണ്ടാകുമെന്നും തുടർന്ന് ഉൽപ്പന്നത്തിൽ താൽപ്പര്യമുള്ള ഏജൻസികളുടെ ആവശ്യകതയെക്കുറിച്ച് സൈന്യം മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. നാളിതുവരെ, AWWA-യുടെ അത്തരമൊരു അറിയിപ്പ് ഉണ്ടായിട്ടില്ല. 

AWWA വെബ്‌സൈറ്റിൽ തിരഞ്ഞപ്പോൾ,2017 ഒക്ടോബർ 11-ന്  ആർമി സർവീസ് കോർപ്‌സിൽ (ASC) ഒരു കമ്പനി ഉദ്ഘാടനം ചെയ്തതായും സേനാ ജലിന്റെ വിൽപ്പനയ്ക്കനുസൃതമായി പ്ലാന്റ് നവീകരിച്ചു, 20 ലിറ്ററിന്റെ ക്യാനും അവതരിപ്പിച്ചിട്ടുണ്ട്. ഒക്‌ടോബർ 18-ന് പെറ്റ് ബ്ലോവിംഗ് മെഷീൻ സ്ഥാപിച്ച് സേനാ ജൽ ബോട്ടിലുകളുടെ ആഭ്യന്തര ഉത്പാദനം ആരംഭിച്ചു. വെള്ളക്കുപ്പികളുടെ വിലയിൽ വീണ്ടും കുറവ് വരുത്തിയിട്ടുണ്ട്. 250 മില്ലിയുടെ വില 5/-രൂപയും, 500 ml കുപ്പിയുടെ വില 7/- രൂപ എന്നീ വിവരങ്ങളാണ് നൽകിയിട്ടുള്ളത്. എയർക്രാഫ്റ്റ് അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവിയായിരുന്ന ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്തായിരുന്നു സംരഭത്തിന് തുടക്കമിട്ടത്. വെബ്‌സൈറ്റിൽ ഈ വിവരങ്ങൾ മാത്രമേ ലഭ്യമാകുന്നുള്ളു.സേനാ ജലിന്റെ വിൽപ്പനയും വിതരണവും സംബന്ധിച്ച് ഒരു വിവരവുമില്ല.

കൂടുതൽ സ്ഥിരീകരണത്തിനായി ആർമി അധികൃതരുമായി നേരിട്ട് സംസാരിച്ചപ്പോൾ സൈനികരുടെ ഭാര്യമാരുടെ സംഘടനയായ എ.ഡബ്‌ള്യു.ഡബ്‌ള്യു.എ ഉത്പാദിപ്പിക്കുന്ന  സേനാ ജൽ നോർ‌തേൺ കമാൻഡ് വിഭാഗത്തിലെ സൈനികർക്ക് മാത്രമേ നിലവിൽ വിതരണം ചെയ്യുന്നുള്ളുവെന്നും സേനാ ജൽ പൊതുവിപണയിൽ ലഭ്യമല്ലെന്നും അവർ വ്യക്തമാക്കി.  

വാസ്തവം

സൈനികരുടെ ഭാര്യമാരുടെ സംഘടനയായ എ.ഡബ്‌ള്യു.ഡബ്‌ള്യു.എ ഉത്പാദിപ്പിക്കുന്ന  സേനാ ജൽ നോർ‌തേൺ കമാൻഡ് വിഭാഗത്തിലെ സൈനികർക്ക് മാത്രമേ നിലവിൽ വിതരണം ചെയ്യുന്നുള്ളു.വാണിജ്യ ഉപയോഗത്തിന് പൊതുവിപണിയിൽ ലഭ്യമല്ല. പ്രചരിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary: Indian Army's SENA JAL Packaged Water Is Not Available Commercially - Fact Check

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com