ADVERTISEMENT

അന്യഗ്രഹ ജീവികളുടേത് എന്ന അവകാശവാദവുമായി രണ്ട് മൃതദേഹങ്ങള്‍ ജെയ്മി മൗസൻ എന്ന ഗവേഷകൻ  മെക്‌സിക്കോ കോണ്‍ഗ്രസിനു മുമ്പില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചിരുന്നു. ലോകത്തെയാകെ ഞെ‌ട്ടിച്ച ആ അന്യഗ്രഹ ജീവികളുടെ മൃതദേഹം വെറും കേക്കായിരുന്നുവെന്ന വിവരമാണ് എക്സ് പ്ലാറ്റ്ഫോമിലുൾപ്പടെ പ്രചരിച്ചത്.   ലോകത്തെയാകെ കേക്ക് കാണിച്ചു പറ്റിച്ചെന്നും ഏവരും കബളിപ്പിക്കപ്പെട്ടെന്നുമൊക്കെ ട്രോളുകളിറങ്ങി. സത്യമറിയാം

അന്വേഷണം

അന്യഗ്രഹ ജീവികളുടേത് എന്ന അവകാശവാദവുമായി രണ്ട് മൃതദേഹങ്ങള്‍ മെക്‌സിക്കോ കോണ്‍ഗ്രസിനു മുമ്പില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചിരുന്നു. കൈകാലുകളിൽ 3 വിരലുകളുള്ള, സിനിമകളെ അനുസ്മരിപ്പിക്കുന്ന വിചിത്ര രൂപങ്ങളായിരുന്നു അതിനുണ്ടായിരുന്നത്.  പെറുവിലെ കസ്‌കോയില്‍ (Cusco) നിന്ന് ആയിരം വര്‍ഷം മുമ്പ് ലഭിച്ചതാണിവയെന്നു ചടങ്ങ് സംഘടിപ്പിച്ചവര്‍ അവകാശപ്പെട്ടു. പത്രപ്രവര്‍ത്തകനും പറക്കുതളികകളെക്കുറിച്ചു പഠിക്കുന്ന ആളുമായ ജെയ്മി മൗസന്‍ (Jaime Maussan)എന്ന വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. ഇതിന്റെ പതിരറിയാൻ ഗവേഷകലോകം ശ്രമിക്കുകയാണ്. 

എന്നാൽ മുഖം കത്തി കൊണ്ട് മുറിച്ച വിഡിയോയിലെ ഏലിയന്റെ രഹസ്യം എന്താണ്?.

എന്തായാലും മെക്സിക്കൻ കോൺഗ്രസിൽ ലോകത്തിനു മുൻപിൽ കാണിച്ച ആ ഏലിയൻ ശരീരമല്ല കേക്കിന്റെ രൂപത്തിൽ  വിഡിയോയിൽ കാണുന്നത്. കേക് ശിൽപങ്ങൾ ഉണ്ടാക്കുന്നതിൽ പ്രശസ്തനായ ബേക് കിങ്(Ben Cullen) എന്നയാളുടെ മെക്സിക്കോ അന്യഗ്രഹ ജീവി അനുകരണമാണ് ഈ കേക്ക് ശിൽപം.

bake

ഇത്തരം നിരവധി വിഡിയോകൾ ഇദ്ദേഹം ഇതിനു മുന്‍പും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുകയും അവ വൈറലാവുകയും ചെയ്തിട്ടുണ്ട്. 

വാസ്തവം

മെക്സികോ കോൺഗ്രസിൽ പ്രദർശിപ്പിക്കപ്പെട്ട അതേ ഏലിയൻ ശരീരമല്ല കേക്ക് ആയി മുറിക്കുന്നതു കാണിക്കുന്നത്. അതേസമയം 'മെക്സികോ ഏലിയന്റെ' യാഥാർഥ്യം ഇതുവരെ വ്യക്തമായിട്ടും ഇല്ല. പ്രചരിക്കുന്ന വിഡിയോ  മെക്സികോ കോൺഗ്രസിൽ പ്രദർശിപ്പിക്കപ്പെട്ട ഏലിയന്റെതല്ല

English Summary: Was Mexican Allien Revealed Cake - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com