ADVERTISEMENT

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റുമാരാണെന്ന അവകാശവാദവുമായി രണ്ട് യുവതികളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരില്‍ 8129100164 ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. 

∙ അന്വേഷണം

സംഗീതത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് യുവതികൾ റെയിൽവേ പ്ലാറ്റ്‌ഫോമിൽ ട്രെയിനിന് നേരെ നടക്കുന്നത് വിഡിയോയിൽ കാണാം. വന്ദേ ഭാരത് ട്രെയിൻ ലോക്കോ പൈലറ്റ് ക്രൂ. നിങ്ങൾ എപ്പോഴെങ്കിലും ഈ അത്ഭുതകരമായ ദൃശ്യം സങ്കൽപ്പിച്ചിരിക്കുമോ? കൽക്കരി എഞ്ചിൻ ഡ്രൈവർമാർ മുതൽ ഈ എയർലൈൻ സ്റ്റൈൽ എഞ്ചിൻ ക്രൂ വരെ.. പുതിയ ഭാരത്. അവിശ്വസനീയമായ ഭാരത്" എന്നാണ് വ്യാപകമായി പ്രചരിക്കുന്ന ഈ വിഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പ്.

റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിച്ച്, സെപ്തംബർ 24 ന് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത അതേ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. 

ഇവർ ടിടിഇമാരാണെന്ന് വ്യക്തമാക്കുന്ന അഭിമുഖം മനോരമ ഒാൺലൈനും പ്രസിദ്ധീകരിച്ചിരുന്നു.  അഭിമുഖത്തിൽ തിരുവനന്തപുരം സ്വദേശികളായ ഡയാന ക്ലിന്റണും ഷിജിന രാജനും റെയിൽവേയിൽ പതിനഞ്ച് വർ‌ഷത്തോളമായി ജോലി ചെയ്ത് വരികയാണെന്നും നിലവിൽ വന്ദേഭാരതിൽ ടിക്കറ്റ് പരിശോധകരായി ജോലി ചെയ്യുന്നതും വ്യക്തമാക്കുന്നുണ്ട്.

∙ വസ്തുത

വന്ദേഭാരത് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റുമാരാണെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറൽ വിഡിയോയിലെ രണ്ട് യുവതികളും ഇന്ത്യൻ റെയിൽവേയിലെ ടിടിഇമാരാണ്

English Summary: Video of Ticket Examiners Falsely Shared As Loco Pilots of Vande Bharat 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com