പാക്ക് തോൽവിയിൽ ടിവി തകർക്കുന്ന ആരാധകൻ? സത്യമറിയാം |Fact Check

Mail This Article
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്ടോബർ 14 നായിരുന്നുഏവരും ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ–പാകിസ്ഥാൻ ലോകകപ്പ് മത്സരം. മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ തകർപ്പൻ വിജയവും നേടിയിരുന്നു. ഇന്ത്യയുടെ വിജയത്തിന് ശേഷം ഒരു പാകിസ്ഥാൻ ആരാധകൻ ഇന്ത്യയുടെ വിജയത്തിൽ നിരാശനായി ടെലിവിഷൻ തകർത്തെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.
അന്വേഷണം
ഒരാൾ ആക്രോശിച്ചു കൊണ്ട് തന്റെ ടെലിവിഷൻ തകർക്കുന്നതാണ് വിഡിയോയില്‍.
വൈറല്‍ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്‌ബോളിനിടെ മെക്‌സിക്കൻ ആരാധകൻ ടെലിവിഷൻ തകർക്കുന്നതിന്റെ വിഡിയോകളടങ്ങിയ നിരവധി റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു.
റിപ്പോർട്ടുകൾ പ്രകാരം 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്‌ബോളിൽ മെക്സിക്കോയും സൗദി അറേബ്യയും തമ്മിലായിരുന്നു മത്സരം. എന്നാൽ മത്സരത്തിൽ മെക്സിക്കോ ജയിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ പുറത്താവുകയായിരുന്നു. ഇതിൽ അമർഷം പൂണ്ട മെക്സിക്കൻ ആരാധകനാണ് തന്റെ ടിവി കത്തി ഉപയോഗിച്ച് നശിപ്പിച്ചതായി റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.
മറ്റൊരു വാർത്താ റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 1978 ന് ശേഷം ആദ്യമായാണ് മെക്സിക്കോ ലോകകപ്പിൽ നിന്ന് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. ഇത് സഹിക്കാൻ കഴിയാതെയാണ് ഇയാൾ മത്സരം കണ്ടുകൊണ്ടിരുന്ന ടിവി തകർത്തത്.
2022-ൽ മെക്സിക്കൻ ആരാധകൻ ടിവി തകർക്കുന്ന വിഡിയോ അടുത്തിടെ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരവുമായി ബന്ധപ്പെട്ടതല്ലെന്ന് ഇതിൽ നിന്ന് വ്യക്തമായി.
വാസ്തവം
2022 ഫുട്ബോൾ ലോകകപ്പിൽ മെക്‌സിക്കോ പുറത്തായതിൽ രോഷാകുലനായിമെക്സിക്കൻ ആരാധകൻ ടിവി തകർക്കുന്ന പഴയ വിഡിയോയാണ് അടുത്തിടെ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത്. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary:The video of the fan smashing the TV is not related to the India-Pakistan match